news

1. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ ഇളയ സഹോദരനും ജെയ്‌ഷെ കമാന്‍ഡറുമായ അബ്ദുള്‍ റൗഫ് അസ്ഹര്‍ കരുതല്‍ തടങ്കലില്‍ എന്ന് പാകിസ്ഥാന്‍. റൗഫ് അസ്ഹര്‍ അടക്കം സംഘടനയിലെ 44 പ്രവര്‍ത്തകരെ പിടികൂടിയതായി പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി ഷഹരാര്‍ അഫ്രീദി. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തതിന് പിന്നാലെ പാകിസ്ഥാന് മേല്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു. ഇപ്പോഴത്തെ നടപടി ഇതിനു പിന്നാലെ

2. എന്നാല്‍ ഇപ്പോഴത്തെ നടപടി ഇന്ത്യയുടെ സമ്മര്‍ദ്ദം മൂലം അല്ലെന്നും പാകിസ്ഥാന്‍. ഇപ്പോള്‍ അറസ്റ്റില്‍ ആയവര്‍ക്ക് എതിരെ ശക്തമായ തെളിവ് ലഭിച്ചിട്ടില്ല എങ്കില്‍ അവരെ വിട്ടയക്കും എന്നും ആഭ്യന്തരമന്ത്രി. 1999-ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ടു പോയ സംഭവത്തിലെ സുപ്രധാന കണ്ണി ഇയാള്‍ ആണ് എന്നാണ് വിവരം

3. ബാലക്കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കിനെ ചൊല്ലി പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കവെ, മൗനം വെടിഞ്ഞ് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. വ്യോമ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് ഇപ്പോള്‍ പറയാന്‍ ആവില്ല എന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ആക്രമണം സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നടത്തിയ പ്രസ്താവന ആണ് സര്‍ക്കാര്‍ നിലപാട്

4. തിരഞ്ഞെടുപ്പും വ്യോമാക്രമണവും തമ്മില്‍ ബന്ധം ഇല്ല. ബലാക്കോട്ടില്‍ ഉണ്ടായത്, ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ ആക്രമണം. പ്രതിരോധമന്ത്രി നിലപാട് അറിയിച്ചത്, അഹമ്മദാബാദില്‍ നടന്ന പാര്‍ട്ടി പരിപാടിയ്ക്കിടെ ബലാക്കോട്ടില്‍ 250 ഭീകരരെ ഇന്ത്യ വധിച്ചു എന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന വിവാദമായതോടെ.

5. വ്യോമസേന ആക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടു എന്നത് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരോ, വ്യോമ സേനയോ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ വെളിപ്പെടുത്തിയ കണക്കിന്റെ ആധികാരികത ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്ത് എത്തിയത്. ആക്രമണ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നു ആളുകളുടെ കണക്കിനെ അടിസ്ഥാനമാക്കിയാവാം അമിത് ഷാ പ്രസ്തവാന നടത്തിയത് എന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിംഗും ന്യായീകരിച്ചിരുന്നു

6. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പി.കെ കുഞ്ഞാലിക്കുട്ടിയ്ക്ക് ക്ലീന്‍ ചിറ്റ്. കേസില്‍ ഇനി ഒരു അന്വേഷണവും ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസ് അവസാനിപ്പിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് അംഗീകരിക്കണം എന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം. ഭരണമാറ്റം കേസിന്റെ അന്വേഷണത്തെ ബാധിച്ചിട്ടില്ല. കേസിന്റെ അന്വേഷണത്തില്‍ സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശം. കേസ് അവസാനിപ്പിച്ചതിന് എതിരായ വി.എസ് അച്യുതാനന്ദന്റെ ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ കോടതിയില്‍.

7. 2017 ഡിസംബര്‍ 23ന് കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടത്. മുന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട കേസില്‍ ബന്ധു കെ.എ റൗഫ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആയിരുന്നു വി.എസ്സിന്റെ ആവശ്യം. റൗഫ് പണം നല്‍കിയത് കുഞ്ഞാലിക്കുട്ടിയ്ക്ക് വേണ്ടി ആണ് എന്നതിന് തെളിവില്ലെന്നും സര്‍ക്കാര്‍

8. ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ആന്റ് ഡിസൈന്‍ ഇന്നോവേഷന്‍സ് രണ്ടാമത് ആസാദി വാസ്തുകലാ മഹതി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇക്കുറി ആദരിക്കുന്നത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത ആറ് വനിതാ ആര്‍ക്കിടെക്റ്റുകളെ. കേരളത്തിലെ ആറ് സെന്ററുകളില്‍ നിന്നും സെന്റര്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുത്ത ആശ ഹരീഷ്, മറിയാമ്മ ഫിലിപ്പ്, മീര അശോക്, നീന കോര ജേക്കബ്, ലിസ സുഭദ്ര രാജു, നിലീന കെ.പി എന്നിവരാണ് ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാക്കള്‍.

9. അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് എട്ടിന് വൈറ്റില സില്‍വര്‍ സാന്റ് ഐലന്റ് കോളേജ് കാമ്പസിലെ കൂത്തമ്പലത്തില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചി മേയര്‍ സൗമിനി ജെയിന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. ചടങ്ങില്‍ നോവലിസ്റ്റ് കെ.എല്‍ മോഹന വര്‍മ്മ, ആര്‍ക്കിടെക്റ്റുമാരായ ലാലച്ചന്‍ സക്കറിയ, ബി.സുധീര്‍ എന്നിവരും പങ്കെടുക്കും. അവാര്‍ഡ് പ്രഖ്യാപന ചടങ്ങില്‍ ആസാദി വൈസ് പ്രിന്‍സിപ്പാള്‍ ആര്‍ക്കിടെക്റ്റ് അര്‍ജുന്‍ രാജന്‍, അക്കാദമിക് മാനേജര്‍ ഭാസ്‌കര്‍ എന്നിവരും പങ്കെടുത്തു.

10. ഡല്‍ഹിയില്‍ ആം ആദ്മിയുമായി ഒരുതരത്തിലുള്ള സഖ്യത്തിനും ഇല്ലെന്ന് കോണ്‍ഗ്രസ്. ഡല്‍ഹി നിയമസഭാ മണ്ഡലത്തിലെ ഏഴ് സീറ്റിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും എന്ന് സംസ്ഥാന അധ്യക്ഷ ഷീല ദീക്ഷിത്. ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവില്‍ ആണ് അന്തിമ തീരുമാനം. ഷീലാ ദീക്ഷിത്, അജയ് മാക്കന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായാണ് രാഹുല്‍ ചര്‍ച്ച നടത്തിയത്

11. ആം ആദ്മി പാര്‍ട്ടിയും ആയുള്ള സഖ്യ സാധ്യത കോണ്‍ഗ്രസ് ഉപേക്ഷിച്ചത് രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്ക് ശേഷം. ഏഴ് ലോക്സഭാ സീറ്റുകളില്‍ ആറ് എണ്ണത്തിലും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ച് എ.എ.പി കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറായിരുന്നു എന്നാണ് നേരത്തെ സൂചന നല്‍കിയിരുന്നത്. സീറ്റ് വിഭജന ഫോര്‍മുല സംബന്ധിച്ച് ഇരു പാര്‍ട്ടികളും തമ്മില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു