abhinandan

ജയ്പൂർ: പാക് കസ്റ്റഡിൽ ഉൾപ്പെടുത്താൻ തീരുമാനം. രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശപ്രകാരമാണ് സർക്കാർ അഭിനന്ദന്റെ ജീവിതം പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. അദ്ദേഹത്തിനോടുള്ള ആദര സൂചകമായിട്ടാണ് പുതിയ തീരുമാനം.

രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊത്താസറ ട്വിറ്റലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഭിനന്ദന്റെ ധീരതയുടെ കഥകൾ രാജസ്ഥാനിലെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ പോകുകയാണ്. അഭിനന്ദനോടുള്ള ബഹുമാന സൂചകമായിച്ചാണ് പുതിയ തീരുമാനം കെെക്കൊണ്ടത്. അഭിനന്ദൻ ജോധ്പൂരിൽ നിന്നാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

മിഗ്- 21 യുദ്ധവിമാനം തകർന്ന് പാക് സെെന്യത്തിന്റെ പിടിയിലായ അഭിനന്ദൻ വർ‌ദ്ധമാൻ സുരക്ഷിതമായി ഇന്ത്യയിൽ തിരിച്ചെത്തിയിരുന്നു. വാഗ അതിർത്തി വഴിയാണ് അഭിനന്ദനെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. പാക് പിടിയിലായ അഭിനന്ദന്റെ ധെെര്യം പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. പാക് വ്യോമസേനയുടെ എഫ് 16 വിമാനം തകർത്തെതിന് ശേഷമായിരുന്നു അഭിനന്ദന്റെ വിമാനം അപകടത്തിൽ പെട്ടത്. കഴിഞ്ഞ ദിവസം വീണ്ടും വിമാനം പറത്തണമെന്ന് അഭിനന്ദൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.