തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കാൻ സി.പി.എം സ്ഥാനാർത്ഥി പട്ടിക തയ്യാറാകുന്നു. ചാലക്കുടി മണ്ഡലത്തിൽ ഇന്നസെന്റ് വീണ്ടും മത്സരിക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്ര് യോഗത്തിലാണ് ഇക്കാര്യം ധാരണയായത്.
താൻ നടത്തിയ വികസന പ്രവർത്തനത്തിൽ പൂർണ തൃപ്തിയുണ്ടെന്നും ഇനിയൊരു അങ്കത്തിന് തയ്യാറല്ലെന്നും ഇന്നസെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. പാർട്ടിയിൽ മത്സരിക്കാൻ അർഹതയുള്ള ഒരുപാട് പേരുണ്ട്. പുതിയ തലമുറയ്ക്ക് വേണ്ടി വഴിമാറി കൊടുക്കുന്നതാണ് ശരിയായ രീതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇന്നസെന്റ് അത് തിരുത്തിയിരുന്നു. പിന്മാറിയാൽ സി.പി.എമ്മിന് തിരിച്ചടിയുണ്ടാകുമെന്ന് മനസിലാക്കിയാണ് പുതിയ തീരുമാനമെന്ന് വിലയിരുത്തുന്നു.
ആലപ്പുഴ മണ്ഡലത്തിൽ ഇടത് മുന്നണി സ്ഥാനാർത്ഥിയായി എ.എം ആരിഫ് മത്സരിപ്പിക്കാനും ധാരണയായിട്ടുണ്ട്. നിലവിൽ അരൂർ എം.എൽ.എയാണ് ആരിഫ്. ശബരിമല വിഷയം ചർച്ചയാകുന്ന സാഹചര്യത്തിൽ ഇടതിമുന്നണിയുടെ ശക്തിഹദുർഗമായ ആലപ്പുഴ മണ്ഡലം സി.പി.എമ്മിന് ഏറെ നിർണായകമാണ്.