e

ഈരാറ്റുപേട്ട: ആൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റും ഗ്രന്ഥകാരനുമായ മൗലാന മുഹമ്മദ് ഈസാ ഫാദിൽ മമ്പഈ (81) നിര്യാതനായി.

ഈരാറ്റുപേട്ട അൽ ജാമിയത്തുൽ ഫൗസിയ ട്രസ്റ്റ് ചെയർമാൻ, ഫൗസിയ കോളേജ് ഒഫ് ആർട്‌സ് ആന്റ് ഇസ്ലാമിക് സ്റ്റഡീസ് പ്രിൻസിപ്പൽ, ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ജമീല ഈരാറ്റുപേട്ട ഇഞ്ചക്കാട്ട് കുടുംബാംഗമാണ്.മക്കൾ: അബ്ദുനൂർ മൗലവി (ഇമാം, വെട്ടം തീണ്ടാപ്പടി ജുമാ മസ്ജിദ്), അമീൻ മൗലവി അൽ ഹസനി (ഇമാം, ജബലുന്നൂർ ജുമാ മസ്ജിദ്, തേവരുപാറ), മുഹമ്മദ് ഉനൈസ് മൗലവി (ഇമാം, മസ്ജിദുൽ ഹുദ, നടയ്ക്കൽ),

മുഹമ്മദ് അർഷദ് (ബിസിനസ്), മുഹമ്മദ് അൻവർ അബ്‌റാരി (ഇമാം, അറഫ ജുമാ മസ്ജിദ് ചക്കരപറമ്പ്), മുഹമ്മദ് അൻസർ ഫാറൂഖി (അദ്ധ്യാപകൻ, ഗൈഡൻസ് പബ്ലിക് സ്‌കൂൾ, ഈരാറ്റുപേട്ട) റുഷ്ദ. മരുമക്കൾ: ഡി എം മുഹമ്മദ് മൗലവി (ചെയർമാൻ, മജ്‌ലിസുൽ അബറാർ വടുതല) ബുഷ്‌റ, നസീറ (കായംകുളം), താഹിറ (കൊല്ലം), ഫാത്വിമ ചങ്ങനാശ്ശേരി, ഹഫ്‌സ, ഹസീന. കബറടക്കം ഇന്ന് വൈകുന്നേരം 5.30ന് ഈരാറ്റുപേട്ട പുത്തൻപള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ.