പല പുരുഷന്മാരുടെയും ഉറക്കം കെടുത്തുന്ന സംഗതികളിലൊന്നാണ് ലിംഗ വലിപ്പം. ഈ വിഷയം തങ്ങളുടെ ദാമ്പത്യ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന ചിന്തയിലാണ് പലരും ദിവസങ്ങൾ തള്ളി നീക്കുന്നത്. ലിംഗ വലിപ്പം വർദ്ധിപ്പിക്കാനുള്ള പരസ്യങ്ങൾ വർദ്ധിച്ചതും ഇത് സംബന്ധിച്ച തെറ്റിദ്ധാരണകൾക്ക് ആക്കം കൂട്ടി. ലൈംഗിക ജീവിതത്തിൽ ലിംഗ വലിപ്പത്തിന് ഏറെ സ്ഥാനമുണ്ടെന്ന് വൈദ്യശാസ്ത്രവും അടിവരയിട്ട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
ഡോ.ആൽഫ്രഡ് കിൻസീ എന്ന ശാസ്ത്രജ്ഞൻ നടത്തിയ ഗവേഷണത്തിൽ ഉദ്ധരിച്ച ലിംഗത്തെ സാധാരണമായി കണക്കാക്കാൻ 6.21 ഇഞ്ച് നീളവും 4.85 ഇഞ്ച് വണ്ണവും വേണമെന്ന് കണ്ടെത്തിയിരുന്നു. ലോകത്താകമാനമുള്ള പുരുഷന്മാരും ഇത് തന്നെയാണ് വിശ്വാസിച്ച് പോന്നിരുന്നതും. എന്നാൽ പിന്നീട് നടത്തിയ മറ്റൊരു പരീക്ഷണം ഈ ധാരണകളെല്ലാം തിരുത്തി എഴുതുന്നതായിരുന്നു. കിൻസിയുടെ കണ്ടെത്തൽ തെറ്റാണെന്നും ഉദ്ധരിച്ച ലിംഗത്തെ സാധാരണമായി കണക്കാക്കാൻ 5.16 ഇഞ്ച് നീളവും 4.59 ഇഞ്ച് വണ്ണവും മതിയെന്നാണ് ഗവേഷകർ കണ്ടെത്തിയത്. ഉദ്ധരിക്കുന്നതിന് മുൻപ് 3 മുതൽ 5 വരെ ഇഞ്ച് (8 – 13സെ.മി) വലിപ്പം ഉള്ളവയെ തികച്ചും സാധാരണയായി കണക്കാക്കാം. ഉദ്ധരിച്ച അവസ്ഥയിൽ 5 ഇഞ്ചു മുതൽ 7 ഇഞ്ച് വരെ എന്നത് തികച്ചും സാധാരണമാണ്. ഉദ്ധരിച്ച അവസ്ഥയിൽ 3 ഇഞ്ചിൽ താഴെ മാത്രം വലിപ്പമുള്ളൂ എങ്കിൽ മാത്രമേ പ്രശ്‌നമാകുന്നുള്ളൂ എന്നും ഗവേഷകർ വ്യക്തമാക്കി.