balakot-attack

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന ബാലാകോട്ടിലെ ഭീകര ക്യാമ്പുകൾക്ക് നേരെ ആക്രമണം നടത്തിയതിന് ശേഷമുള്ള ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. ഭീകര ക്യാമ്പുകൾ ആക്രമിച്ചതിന് തെളിവ് എവിടെ എന്നാവിശ്യപ്പെട്ട് കൊണ്ട് ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ ഇതിനകം രംഗത്ത് വന്നിരുന്നു.

തങ്ങളുടെ മണ്ണിൽ ആക്രമണം നടന്നിട്ടില്ല എന്ന് പാകിസ്ഥാനും വ്യക്തമാക്കിയിരുന്നു. എന്നാൽ ഉപഗ്രഹ ചിത്രങ്ങളിൽ വ്യോമാക്രമണം നടന്നതായുള്ള സൂചനകകൾ നൽകുന്നു. ജെയ്ഷെ ക്യാമ്പുകളിൽ നാല് കെട്ടിടങ്ങളിലെ കറുത്ത പാടുകളാണ് ഇതിന് തെളിവായി നിരത്തുന്നത്. മാത്രമല്ല പ്രധാന കെട്ടിടങ്ങളിൽ തുളകൾ വീണുവെന്നും ചിത്രങ്ങൾ വ്യക്തമാക്കുന്നു.

50 ഹെക്ടറോളം വിസ്തൃതിയിൽ ആണ് ജെയ്ഷെ മുഹമ്മദിന്റെ ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ടെന്റുകൾ അപ്രത്യക്ഷമായിട്ടുണ്ട്. കത്തിക്കരിഞ്ഞ പാടുകളും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു. ഭീകരർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ പാടുകളാണ് ഇതെന്ന് കരുതപ്പെടുന്നു. എന്നാൽ മരങ്ങൾക്ക് കീഴെ മണ്ണ് കുഴിച്ചതിന്റെയും കത്തിച്ചതിന്റെയും പാടുകൾ കാണുന്നു. എന്നാൽ ഇത് പാകിസ്ഥാൻ സെെന്യം ചെയ്തതാണെന്നാണ് കരുതപ്പെടുന്നത്.

ഫെബ്രുവരി 26ന് വ്യോമസേന നടത്തിയ ആക്രമണത്തിൽ നിരവധി ഭീകരരാണ് കൊല്ലപ്പെട്ടത്. എന്നാൽ കൊല്ലപ്പെട്ടവരുടെ ക‌ൃത്യമായ വിവരങ്ങൾ സർക്കാർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.