തണുത്ത നാരങ്ങാവെള്ളം ദാഹവും ക്ഷീണവും അകറ്റാൻ നല്ലതാണ്. എന്നാൽ ഇളം ചൂടുള്ള നാരങ്ങാവെള്ളം കൂടുതൽ ആരോഗ്യഗുണം സമ്മാനിക്കുന്നുണ്ട്. ഇളം ചൂടുവെള്ളത്തിൽ നാരങ്ങാനീര് അൽപം ഉപ്പും ചേർത്ത് കുടിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. പനിയും ജലദോഷവും അകറ്റാൻ ഇത് സഹായിക്കും.
ബാക്ടീരിയകളെയും വൈറൽ ഇൻഫെക്ഷനെയും പ്രതിരോധിക്കാനും ഉത്തമം.ശരീരത്തിലെ ടോക്സിനെ പുറന്തള്ളാനും സഹായിക്കും. ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കും. വായിലെ ബാക്ടീരിയകളെ നശിപ്പിക്കും. മൂത്രാശയത്തിലെ അണുബാധയ്ക്ക് പ്രതിവിധിയാണ്. ഇതിലടങ്ങിയിരിക്കുന്ന പെക്ടിൻ, ഫൈബർ എന്നിവ അമിത വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ഇങ്ങനെ അമിതവണ്ണം ഇല്ലാതാക്കാം. ചർമത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് ചർമ്മം മൃദുലവും സുന്ദരവുമാക്കും. ചെറുചൂടുള്ള നാരങ്ങാവെള്ളം സന്ധിവേദനയെ പ്രതിരോധിക്കും. കാഴ്ച ശക്തി വർദ്ധിപ്പിക്കും.