റിയാദ്: സൗദി അറേബ്യയിലെ ജിസാനിൽ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വർക്കല ചാലുവിള പുതുവൽ പുത്തൻവീട്ടിൽ രാജൻ-ലത ദമ്പതികളുടെ മകൻ മഹേഷ് (22) ആണ് മരിച്ചത്. രണ്ട് മാസം മുമ്പാണ് മഹേഷ് പുതിയ വിസയിൽ സൗദിയിൽ എത്തിയത്.
ജിസാൻ നഗരത്തിൽ നിന്ന് 30 കിലോമീറ്റർ അകലെ അല്റ്യാന് സമീപം ഖാമിലയിൽ പണി പൂർത്തിയാകാത്ത കെട്ടിടത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ റജിത. മകൾ വൈഗ. സഹോദരങ്ങൾ കവിത, അശ്വതി.മൃതദേഹം ജിസാൻ പ്രിൻസ് നാസർ ബിൻ മുഹമ്മദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.