ന്യൂഡൽഹി: ഗ്യാലക്‌സി എസ് സീരീസിൽ സാംസംഗ് ഒരുക്കിയ പുതിയ ഫ്ലാഗ്‌ഷിപ്പ് സ്‌മാർട്‌ഫോണുകളായ എസ്10, എസ്10 പ്ളസ്, എസ്10 ഇ എന്നിവ വിപണിയിലെത്തി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ സാംസംഗ് ഐ.ടി ആൻഡ് മൊബൈൽ കമ്മ്യൂണിക്കേഷൻ ഡിവിഷൻ പ്രസിഡന്റും സി.ഇ.ഒയുമായ ഡി.ജെ. കോ ഫോണുകൾ വിപണിയിലിറക്കി. ഓൺലൈൻ, റീട്ടെയിൽ സ്‌റ്റോറുകളിലൂടെ നാളെമുതൽ ഫോണുകൾ ലഭ്യമാകും
ശ്രേണിയിൽ ആദ്യത്തെ എന്ന വിശേഷണവുമായി ഒട്ടേറെ ഫീച്ചറുകൾ ഈ നെക്‌സ്‌റ്റ് ജനറേഷൻ എസ് സീരീസ് മോഡലുകൾക്കുണ്ട്. ആകർഷകവും ഒതുക്കമുള്ളതുമാണ് രൂപകല്‌പന. ആൻഡ്രോയിഡ് 9.0 പൈ ആണ് ഒ.എസ്. 5.8 ഇഞ്ച് സ്‌ക്രീനാണ് എസ്10 ഇയ്‌ക്ക്. എസ്10, എസ്10 പ്ളസ് എന്നിവയുടെ സ്‌ക്രീൻ 6.4 ഇഞ്ച്. എച്ച്.ഡി.ആർ പ്ളസ് ദൃശ്യാനുഭവം നൽകുന്ന ഇൻഫിനിറ്റി-ഒ-ഡിസ്‌പ്ളേ ഡൈനാമിക് അമൊലെഡ് സ്‌ക്രീൻ, അൾട്ര സോണിക് ഫിംഗർ പ്രിന്റ് സ്‌കാനർ, എച്ച്.ഡി.ആർ പ്ളസ് റെക്കോഡിംഗുള്ള ഡ്യുവൽ അപ്പർച്ചർ ലെൻസ് ട്രിപ്പിൾ കാമറ, മുന്നിൽ 10+8 എം.പി കാമറ, വയർലെസ് പവർഷെയർ തുടങ്ങിയവയാണ് സവിശേഷതകൾ.
12 ജിബിയാണ് റാം. 128 ജിബി മുതൽ ഒരു ടിബിവരെ സ്‌റ്രോറേജുള്ള എസ്10 പ്ളസിന് 73,900 രൂപ മുതലും 512 ജിബി, 128 ജിബി വേരിയന്റുകളുള്ള എസ്10ന് വില 66,900 രൂപ മുതലും 128 ജിബി സ്‌റ്രോറേജുള്ള എസ്10ഇയ്ക്ക് വില 55,900 രൂപയുമാണ് വില. പ്രിസം ബ്ലാക്ക്, വൈറ്ര്, ബ്ളൂ നിറങ്ങളാണുള്ളത്. മികച്ച ശബ്‌ദാനുഭവം നൽകുന്ന ഗ്യാലക്‌സി ബഡ്‌സും സാംസംഗ് വിപണിയിലിറക്കി.