മലയാളത്തിന്റെ പ്രിയനടൻ കലാഭവൻ മണി യാത്രയായിട്ട് മൂന്നാണ്ടുകൾ തികയുന്നു. അവിചാരിതമായ മണിയുടെ വിയോഗം അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് നൽകിയത് വലിയൊരു ശൂന്യതയായിരുന്നു. നികത്താൻ കഴിയാത്ത ശൂന്യത. മണിയുടെ വീട്ടുകാരുടെ നാട്ടുകാരും ഒപ്പം പ്രേക്ഷകരും ഒരു പോലെ വേദനിക്കുന്നുണ്ട് ആ അഭാവത്തിൽ. അച്ഛൻ മരിച്ചിട്ടില്ല എന്നുതന്നെ വിശ്വസിക്കാനാണ് തനിക്കിഷ്‌ടമെന്ന് പറയുകയാണ് മണിയുടെ മകൾ ശ്രീലക്ഷ്‌മിയും. ഒരു പ്രമുഖ മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു തന്റെ പ്രിയപ്പെട്ട അച്ഛനെ കുറിച്ച ശ്രീലക്ഷ്‌മി മനസു തുറന്നത്.
അച്ഛൻ മരിച്ചെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. അച്ഛന്റെ ആത്മാവ് ഞങ്ങൾക്കൊപ്പമുണ്ട്. എനിക്ക് പത്താംക്ലാ സ് പരീക്ഷ തുടങ്ങാൻ കുറച്ചുദിവസം ബാക്കിയുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. പ രീക്ഷയ്‌ക്കു മുമ്പ് ഒരുദിവസം അച്ഛൻ എന്നെ വിളിച്ചിരുത്തി പറഞ്ഞു; അച്ഛനാെണങ്കിൽ പഠിക്കാനുള്ള സാഹചര്യമുണ്ടായില്ല. പത്താം ക്ലാസിൽ കോപ്പിയടിച്ചിട്ടും ജയിച്ചില്ല. 'മോൻ' എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങണം. നന്നായി പഠിച്ച് ഡോക്ടറാകണം. ചാലക്കുടിയിൽ അച്ഛനൊരു ആശുപത്രി കെട്ടിത്തരും. പാവങ്ങളെ സൗജന്യമായി ചികിത്സിക്കണം.
അച്ഛൻ എന്നെ ഒരിക്കലും മോളേ എന്നു വിളിച്ചിട്ടില്ല. മോനേ എന്നേ വിളിക്കാറുണ്ടായിരുന്നുള്ളു. ആൺകുട്ടികളെപ്പോലെ നിനക്ക് നല്ല ധൈര്യം വേണം, കാര്യപ്രാപ്‌തി വേണം, കുടുംബത്തിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്കു നോക്കി നടത്താൻ കഴിയണം എന്നൊക്കെ പറയുമായിരുന്നു. ഞാൻ തന്നെ പലപ്പോഴും ആലോചിക്കാറുണ്ടായിരുന്നു അച്ഛൻ എ ന്തിനാണ് കുട്ടിയായ എന്നോട് ഇതൊക്കെ പറയുന്നതെന്ന്. ഇപ്പോഴാണ് അച്ഛൻ അന്നു പറഞ്ഞതിന്റെ പൊരുൾ മനസിലാകുന്നത്. അച്ഛൻ എല്ലാം നേരത്തെ അറിഞ്ഞിരുന്നോ? അതുകൊണ്ടാണോ എന്നോട് അങ്ങനെയൊക്കെ പറഞ്ഞത്.
ചാലക്കുടിയില്ലാതെ അച്ഛന് ഒന്നുമുണ്ടായിരുന്നില്ല. അതുപോലെ തന്നെ ചാലക്കുടിക്കാരും. അച്ഛൻ വരുന്ന ദിവസങ്ങളിലൊക്കെ കൂട്ടുകാർക്ക് ഉത്സവമായിരിക്കും. ഇപ്പോൾ ആളനക്കം പോലുമില്ല. കണ്ണമ്പുഴ ഭഗവതിക്ഷേത്രത്തിൽ ഉത്സവം കഴിഞ്ഞതേയുള്ളു. അച്ഛൻ ഇല്ലാത്ത രണ്ടാമത്തെ ഉത്സവം. അച്ഛനുണ്ടായിരുന്നപ്പോൾ ചേനത്തുനാട്ടിൽ നിന്ന് താലം പോകുമായിരുന്നു. മണിത്താലം എന്നാണു ആൾക്കാരൊക്കെ പറഞ്ഞിരുന്നത്. അത്രയ്ക്കും ആഘോഷമായിട്ടായിരുന്നു ആ താലം പോകുന്നത്. രണ്ടു കൊല്ലമായി ചേനത്തുനാട്ടിൽ നി ന്ന് താലം പോയിട്ട്. ഒന്നിനും ഒരു ഉത്സാഹമില്ലെന്നാണ് അച്ഛന്റെ കൂട്ടുകാരൊക്കെ പറയുന്നത്.
അച്ഛൻ നന്നായി പടം വരയ്‌ക്കുമായിരുന്നു. അത് അധികമാർക്കും അറിഞ്ഞുകൂടാ ഞങ്ങൾ വീട്ടിലുള്ളവർക്കല്ലാതെ. അച്ഛന്റെ പടത്തിന് നല്ല ഒറിജിനാലിറ്റിയുണ്ടായിരുന്നു. ഒരാൾ തൊട്ടുമുന്നിൽ വന്നു നിൽക്കുന്നതുപോലെ തോന്നും ആ പടങ്ങൾ കണ്ടാൽ. ഒഴിവുവേളകളിലായിരുന്നു അച്ഛന്റെ ഈ കലാപ്രവർത്തനം.
കാറ്റു വീശുമ്പോൾ, മുറിക്കുളളിൽ അച്ഛന്റെ ചിരിക്കുന്ന ചിത്രങ്ങൾ കാണുമ്പോൾ തോന്നും. അച്ഛൻ എങ്ങും പോയിട്ടില്ല. ഇവിടെ തന്നെ ഉണ്ട്, എന്റെ അച്ഛൻ. അച്ഛന്റെ ബ ലികുടീരത്തിനടുത്തിരിക്കുമ്പോൾ ഒരു പ്രത്യേകതരം കാറ്റു വരും. ആ കാറ്റിന് അച്ഛന്റെ മണമായിരിക്കും. അച്ഛന് പെർഫ്യൂമുകൾ വളരെ ഇഷ്ടമായിരുന്നു. അച്ഛൻ അടുത്തു വ രുമ്പോൾ നല്ല മണമായിരിക്കും. ആ മണമാണ് ചില സമയത്തെ കാറ്റിന്.
കേൾക്കുന്നവർക്ക് വിശ്വസിക്കാൻ പ്രയാസം തോന്നാം. എങ്കിലും സത്യമാണ് ഞങ്ങൾ ഇപ്പോഴും അച്ഛന്റെ ശബ്ദം കേൾക്കാറുണ്ട്. ചിലപ്പോൾ ചിരി കേൾക്കും. ചിലപ്പോൾ ഞങ്ങളെ പേരെടുത്ത് വിളിക്കും. ഞങ്ങൾ വിളി കേൾക്കും. അച്ഛനല്ലാതെ ആരാണ് ആ സ്വരത്തിൽ ഞങ്ങളെ വിളിക്കുന്നത്. എപ്പോഴും അച്ഛൻ പിന്നിലുണ്ട് എന്ന് ഉറപ്പാണ്. കാ റ്റായും ചിരിയായും സ്വരമായുമൊക്കെ അച്ഛൻ ഞങ്ങളോടൊപ്പമുണ്ട്'.