1. എല്ലാ കാര്‍ഷിക വായ്പകള്‍ക്കും മൊറട്ടോറിയം നല്‍കണം എന്ന ആവശ്യം അംഗീകരിച്ച് ബാങ്കേഴ്സ് സമിതി. ജപ്തി നടപടികള്‍ നിറുത്തിവയ്ക്കും. വായ്പകളില്‍ ഒരു വര്‍ഷത്തേക്ക് സര്‍ഫാസി ചുമത്തില്ല. ഇതു സംബന്ധിച്ച് ആര്‍.ബി.ഐ അനുമതി ഉടന്‍ വാങ്ങും. സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ ബാങ്കുകള്‍ അംഗീകരിച്ചതായി കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍.
2. അതേസമയം, കര്‍ഷക ആത്മഹത്യ തുടരുന്ന ഇടുക്കിയില്‍ കൃഷിമന്ത്രി നാളെ സന്ദര്‍ശനം നടത്തും.
കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പരിഗണിക്കുന്ന വായ്പയുടെ പരിധി ഉയര്‍ത്താന്‍ ഇന്നലെ മന്ത്രിസഭയും തീരുമാനിച്ചിരുന്നു. വായ്പ ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷം ആക്കും. കര്‍ഷകര്‍ എടുത്ത എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാകും. 2014 മാര്‍ച്ച് 31 വരെയുള്ള വായ്പകള്‍ക്കാണ് മൊറട്ടോറിയം. ഇടുക്കിയിലും വയനാടും ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്കും ഇത് ബാധകം. എല്ലാ വിളകള്‍ക്കും തുക ഇരട്ടിയാക്കാനും മന്ത്രിസഭ തീരുമാനിച്ചിരുന്നു. പ്രകൃതിക്ഷോഭം മൂലമുള്ള വിള നാശത്തിന് 85 കോടി അനുവദിച്ചു
3. സീറ്റ് വിഭജന ചര്‍ച്ചകളെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ പോര് കനക്കുന്നതിനിടെ, പ്രതികരണവുമായി പി.ജെ.ജോസഫ്. പാര്‍ട്ടി സീറ്റ് നല്‍കിയാല്‍ മത്സരിക്കും. എല്ലാ പ്രശ്നങ്ങളും അവസാനിക്കും. അന്തിമ തീരുമാനം നാളെ ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഉണ്ടാകും എന്നും മാദ്ധ്യമങ്ങളോട് പി.ജെ. ജോസഫ്
4. അതേസമയം, സീറ്റ് വിഭജനം സംബന്ധിച്ച് മുന്നണിയ്ക്കുള്ളില്‍ അസ്വസ്ഥത നിലനില്‍ക്കെ, മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലാണ് യോഗം. മൂന്നാം സീറ്റ് വിഷയം തന്നെയാണ് യോഗത്തിന്റെ പ്രധാന അജണ്ട. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം ഉന്നതാധികാര സമിതി യോഗത്തില്‍ ഉണ്ടാകും. ലീഗുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച അവസാനിച്ച സാഹചര്യത്തില്‍, അധിക സീറ്റ് മുഖ്യ ചര്‍ച്ചയാകും
5. ഇത് വരെ നടന്ന യു.ഡി.എഫ്, ഉഭയകക്ഷി ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കൈക്കൊള്ളേണ്ട നിലപാട് യോഗത്തില്‍ തീരുമാനിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുമായി ഇന്നലെ പാണക്കാട്ടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നാം സീറ്റ് വിഷയം രമ്യമായി പരിഹരിക്കും എന്നാണ് കൂടിക്കാഴ്ചക്ക് ശേഷം ചെന്നിത്തല വ്യക്തമാക്കിയത്. വിവിധ ചര്‍ച്ചകളില്‍ അധിക സീറ്റ് വിഷയം ധാരണയാകാതെ നില്‍ക്കുമ്പോള്‍, കോണ്‍ഗ്രസ് നിര്‍ദേശിച്ച ചില ബദല്‍ നിര്‍ദേശത്തില്‍ എന്ത് നിലപാടെടുക്കണം എന്ന കാര്യവും യോഗത്തില്‍ ധാരണയാകും.
6. മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് എതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹര്‍ത്താല്‍ ആര്‍ക്കും ഉപകാര പെടുന്നില്ല എന്ന് ഹൈക്കോടതി. പ്രതിഷേധിക്കാനുള്ള അവകാഷം സുപ്രീംകോടതി വരെ അംഗീകരിച്ചതാണ്. എന്നാല്‍ മറ്റുള്ളവരും അതില്‍ ചേരണം എന്ന് നിര്‍ബന്ധിക്കുന്നതില്‍ ആണ് തെറ്റ്. മറ്റുള്ളവരുടെ ഭരണഘടനാ അവകാശങ്ങളെ ലംഘിക്കുന്നത് അംഗീകരിക്കാന്‍ ആവില്ല എന്നും ഹൈക്കോടതി
7. അതേസമയം, മിന്നല്‍ ഹര്‍ത്താല്‍ സംബന്ധിച്ച കോടതി അലക്ഷ്യ കേസില്‍ ഡീന്‍ കുര്യാക്കോസ് സമര്‍പ്പിച്ച സത്യവാങ്മൂലം ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ എത്തിയില്ല. സത്യവാങ്മൂലത്തിലെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങളില്‍ വന്നിരുന്നു. ഇത് എന്തുകൊണ്ട് കോടതി. മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ച കോടതി ഉത്തരവിനെ കുറിച്ച് അറിയില്ല എന്ന് പറയുന്നത് ശരിയല്ല. പ്രകോപനം എന്തായാലും നിയമം കയ്യില്‍ എടുക്കാന്‍ ആര്‍ക്കും അധികാരം ഇല്ല. ആര് ആഹ്വാനം ചെയ്തു എന്നത് അല്ല മിന്നല്‍ ഹര്‍ത്താല്‍ നടന്നു എന്നതാണ് പ്രശ്നം എന്നും കോടതി
8. സാമ്പത്തിക ഉപരോധ ഭീതിയില്‍ പാകിസ്ഥാന്‍. ഭീകരര്‍ക്ക് എതിരെ കടുത്ത നടപടി എടുത്തില്ല എങ്കില്‍ സാമ്പത്തിക ഉപരോധം നേരിടേണ്ടി വരും എന്ന് പാക് ധന സെക്രട്ടറി. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാക്സ് ഫോഴ്സിന്റെ നിര്‍ദ്ദേശം നടപ്പില്‍ ആക്കണം. നിലവിലെ സാഹചര്യത്തില്‍ എഫ്. എ.ടി.എ തൃപ്തരല്ല എന്നും പാക് സര്‍ക്കാരിന് ധനകാര്യ സെക്രട്ടറിയുടെ നിര്‍ദ്ദേശം. അതേസമയം, ഇന്ത്യയ്ക്ക് എതിരായ ആക്രമണത്തില്‍ പാകിസ്ഥാന്‍ അമേരിക്കന്‍ നിര്‍മ്മത എഫ്-16 വിമാനം ഉപയോഗിച്ചത് പരിശോധിച്ച് വരുന്നതായി വൈറ്റ്ഹൗസ് ഡെപ്യൂട്ടി വക്താവ്
9. ഇന്ത്യയ്ക്ക് എതിരെ എഫ്- 16 വിമാനം ഉപയോഗിച്ചതിന് തെളിവ് ലഭിച്ചിട്ടുണ്ട് എന്ന് റോബര്‍ട്ട് പല്ലഡിനോ. ഇക്കാര്യം വിശദമായി പരിശോധിച്ച് വരിക ആണ്. ഭീകരവിരുദ്ധ നീക്കങ്ങള്‍ക്ക് മാത്രമേ എഫ് 16 യുദ്ധവിമാനം ഉപയോഗിക്കാവൂ എന്നാണ് അമേരിക്കയും പാകിസ്ഥാനും തമ്മിലുള്ള കരാര്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണോട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു
10. അതിനിടെ, ജമ്മു കശ്മീരിലെ സുന്ദര്‍ബനി മേഖലയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കനത്ത ഷെല്ലാക്രമണം നടന്നു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്നലെ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടാകുന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്. കരസേന മേധാവി ബിപിന്‍ റാവത്ത് രാജസ്ഥാനിലെ അതിര്‍ത്തി മേഖലകള്‍ ഇന്ന് സന്ദര്‍ശിക്കും. പാക്കിസ്ഥാന്റെ നിരീക്ഷക ഡ്രോണ്‍ ഇന്ത്യ വെടിവെച്ചിട്ട മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താനാണ് കരസേന മേധാവിയുടെ സന്ദര്‍ശനം