mahaguru

രാമായണവും മഹാഭാരതവും അതിലെ കഥകളും നാണുവിന് ഇഷ്ടമാണ്. അത് പുതിയ രീതിയിൽ വ്യാഖ്യാനിക്കാനും മിടുക്കൻ. ഇങ്ങനെ കളിച്ചും കഥ പറഞ്ഞും രസിച്ചുവളരുന്നതിനിടയിൽ നാണുവിനു അസുഖം. നാണുവിനെ കാണാനില്ല. എല്ലായിടത്തും തിരക്കി. ഇല്ല. പതിവ് ദേശാടനത്തിലാകുമെന്നാണ് കൃഷ്ണൻ വൈദ്യരുടെ നിഗമനം. എങ്കിലും മൂന്നാഴ്ചയോളം കാണാതിരുന്നപ്പോൾ എല്ലാവരും ഭയന്നു. നാണു എങ്ങോട്ടു പോയി. പലതരം ആശങ്കകൾ രക്ഷിതാക്കളെ അലട്ടി. ഒടുവിൽ നാണു മടങ്ങിയെത്തുമ്പോൾ നാണുവിനെ കണ്ട് അമ്മയ്ക്ക് കണ്ണീരടക്കാനായില്ല.