vk-singh

ന്യൂഡൽഹി: ബലാകോട്ട് വിഷയത്തിൽ പ്രതിപക്ഷ നിരയെ കണക്കിന് പരിഹസിച്ച് കേന്ദ്രമന്ത്രിയും മുൻ കരസേന മേധാവിയുമായ വി.കെ സിംഗ് രംഗത്ത്. ഭീകരർ കൊല്ലപ്പെട്ടതിന് തെളിവ് ചോദിക്കുന്നതിനെ കൊതുകിനെ കൊന്നതിനോട് ഉപമിച്ചുകൊണ്ടായിരുന്നു തന്റെ ട്വിറ്ററിലൂടെയായിരുന്നു വി.കെ സിംഗിന്റെ പ്രതികരണം. 'രാത്രി 3.30ന് അവിടെ നിറയെ കൊതുകുകൾ ഉണ്ടായിരുന്നു. ഹിറ്റടിച്ച് അവയെ എല്ലാം ഞാൻ നശിപ്പിച്ചു. ഇനി ഞാനാ ചത്ത കൊതുകുകളുടെ കണക്കെടുക്കണോ, അതോ സുഖമായി കിടന്നുറങ്ങണോ?'- ഇതായിരുന്നു സിംഗിന്റെ ട്വീറ്റ്.

വ്യോമാക്രമണത്തിന് തെളിവു ചോദിക്കുന്ന കോൺഗ്രസ് നിലപാട് നേരത്തെ തന്നെ വി.കെ. സിംഗ് തള്ളിയിരുന്നു. വി.കെ സിങ് 1947 ന് ശേഷമുള്ള ഏതെങ്കിലും യുദ്ധങ്ങളെ കുറിച്ചുള്ള തെളിവുകൾ ആർക്കെങ്കിലും ലഭിച്ചിട്ടുണ്ടോ എന്നായിരുന്നു കരസേന മേധാവിയുടെ മറുചോദ്യം. കൃത്യമായ വിവരം അറിയേണ്ടവർക്ക് പാകിസ്ഥാനിൽ പോയി എണ്ണമെടുത്ത് വരാമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിംഗിന്റെ പ്രതികരണം.