biju-kumar-

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ സിറ്റിംഗ് എം.പിയായ ഇന്നസെന്റിനെ വീണ്ടും ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുന്നതിനെതിരെ സംവിധായകൻ ബിജുകുമാർ ദമോദരൻ രംഗത്ത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇടത് പക്ഷത്തെ പ്രതിനിധീകരിക്കുന്ന ഒരു ജനപ്രതിനിധി എന്നത് പോലും മറന്ന് കടുത്ത സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ച ഒരാളെ വീണ്ടും ഇടതുപക്ഷം സ്ഥാനാർത്ഥിയാക്കുന്നത് പൊതു സമൂഹത്തിനു എന്തു സന്ദേശമാണ് നൽകുന്നതെന്ന് ബിജുകുമാർ ചോദിക്കുന്നു.

സമകാലിക കേരളത്തിൽ ഇടതുപക്ഷം ഏറെ പ്രതീക്ഷകൾ നൽകുന്നുണ്ട് ഒട്ടേറെ കാര്യങ്ങളിൽ. ലിംഗ സമത്വം, സ്ത്രീ പക്ഷ കാഴ്ചപ്പാടുകൾ തുടങ്ങിയ ഇടങ്ങളിൽ വലിയ നിലപാടുകൾ തന്നെയാണ് ഇടതുപക്ഷം ഉയർത്തിയത്. മലയാള സിനിമയിലെ ഒരു നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് കടുത്ത സ്ത്രീ വിരുദ്ധ നിലപാടുകൾ ആണ് മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ.എം.എം.എ പുലർത്തിയിരുന്നത്. നടനും ആ സംഘടനയുടെ മുൻ പ്രസിഡന്റ് കൂടിയായ ഒരു ഇടതുപക്ഷത്തെ എം.പി ഈ വിഷയത്തിൽ സ്വീകരിച്ച നിലപാട് തീർത്തും പിന്തിരിപ്പനും കുറ്റാരോപിതന് പിന്തുണ നൽകുന്നതായിരുന്നെന്നും ബിജു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജുവിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം