ഡാലസ്: ആധുനിക കാൽക്കുലേറ്ററിന്റെ നിർമ്മാതാക്കളിലൊരാളായ ജെറി മെറിമാൻ അന്തരിച്ചു. 86 വയസായിരുന്നു. വൃക്കയ്ക്കും ഹൃദയത്തിനും അസുഖം ബാധിച്ച് ദീർഘനാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡാലസിലുളള ടെക്സാസ് ഇൻസ്ട്രുമെൻസിൽ ജോലി ചെയ്യുന്ന സമയത്താണ് ജെയിംസ് വാൻ ടെസ്സൽ, ജാക്ക് കിൽബി എന്നിവരുമായി ചേർന്ന് കൈയ്യിൽ കൊണ്ടുനടക്കാവുന്ന രീതിയിലുളള കാൽക്കുലേറ്റർ (ഹാൻഡ് ഹെൽഡ് കാൽകുലേറ്റർ) നിർമ്മാണത്തിൽ അദ്ദേഹം പങ്കാളിയായത്. പിൽക്കാലത്ത് കമ്പ്യൂട്ടറുകളുടെ കണ്ടെത്തലിനു വഴി തെളിച്ച ഈ കണ്ടുപിടിത്തത്തിന് നോബൽ സമ്മാനവും ലഭിച്ചിരുന്നു.