അശ്വതി: പുണ്യക്ഷേത്രദർശനത്തിന് സാദ്ധ്യത. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ഗൃഹനിർമ്മാണത്തിനായി ധനം ചെലവഴിക്കും. സാമ്പത്തിക രംഗത്ത് പുരോഗതി ഉണ്ടാകും. വിഷ്ണുപ്രീതി വരുത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.
ഭരണി: ധനലാഭം ഉണ്ടാകും. സഹപ്രവർത്തകരിൽ നിന്നും നല്ല പെരുമാറ്റം ഉണ്ടാകും. ഗൃഹാന്തരീക്ഷം പൊതുവേ സംതൃപ്തമായിരിക്കും. ദുർഗാദേവിക്ക് നെയ്യ് വിളക്ക് നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.
കാർത്തിക: മാതൃഗുണം ലഭിക്കും. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. ദാമ്പത്യ ജീവിതം ശോഭനമായിരിക്കും സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും, ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. മഹാഗണപതിക്ക് കറുക മാല ചാർത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.
രോഹിണി: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും, കർമ്മരംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഉണ്ടാകും. ആരോഗ്യപരമായി ശ്രദ്ധിക്കണം. കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകണം. ഗായത്രീ മന്ത്രം ജപിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.
മകയീരം: പിതൃഗുണം ലഭിക്കും, വിദ്യാർത്ഥികൾ പഠനകാര്യത്തിൽ ശ്രദ്ധ ചെലുത്തണം. മിഥുനരാശിക്കാർക്ക് ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. യാത്രകൾ മുഖേന പ്രതീക്ഷിച്ചതിനേക്കാൾ ഗുണം ലഭിക്കും. സന്താനഗുണം ഉണ്ടാകും. സർക്കാർ ജീവനക്കാർക്ക് അനുകൂലസമയം. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. വെള്ളിയാഴ്ച ദിവസം അനുകൂലം. ഹനുമാൻ സ്വാമിക്ക് വെണ്ണ, വടമാല ചാർത്തുക.
തിരുവാതിര: സഹോദരങ്ങളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് അനുകൂലസമയം. ഭൂമി വാങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. സാമ്പത്തിക നേട്ടത്തിനു സാദ്ധ്യത. വിവാഹകാര്യത്തിൽ തീരുമാനം എടുക്കും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. മണ്ണാറശ്ശാല ക്ഷേത്ര ദർശനം. തിങ്കളാഴ്ച ദിവസം അനുകൂലം.
പുണർതം: കർമ്മരംഗത്ത് പുരോഗതി ഉണ്ടാകും.സന്താനങ്ങളാൽ മനഃക്‌ളേശം ഉണ്ടാകും. സാമ്പത്തികലാഭം പ്രതീക്ഷിക്കാം. കണ്ടകശനികാലമായതിനാൽ ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. ശ്രീരാമസ്വാമിക്ക് അഷ്‌ടോത്തര അർച്ചന പരിഹാരം. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂയം:സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം, വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലീകരിക്കും. മാതൃഗുണം ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഞായറാഴ്ച വ്രതം, സൂര്യനമസ്‌ക്കാരം, സൂര്യ ഗായത്രി പരിഹാരമാകുന്നു. തിങ്കളാഴ്ച ദിവസം അനുകൂലം.
ആയില്യം: മാതൃഗുണം ഉണ്ടാകും, ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും, ധനലാഭം പ്രതീക്ഷിക്കാം. സഹോദരങ്ങൾ തമ്മിൽ യോജിപ്പിലെത്തും. വിവാഹകാര്യത്തിൽ അനുകൂല തീരുമാനം എടുക്കും. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. ദാമ്പത്യ ജീവിതം സംതൃപ്തമായിരിക്കും. നാഗരാജക്ഷേത്ര ദർശനം ഉത്തമം. സർപ്പ പ്രീതി വരുത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.
മകം: ദാമ്പത്യജീവിതം ശോഭനമായിരിക്കും. തൊഴിലഭിവൃദ്ധിയ്ക്ക് സാദ്ധ്യത. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ കുറയും. വിഷ്ണുവിന് തുളസിപ്പൂവുകൊണ്ട് അർച്ചന നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂരം: ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. മാതൃപിതൃഗുണം അനുഭവപ്പെടും. ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് അനുകൂലസമയം. സംസാരത്തിൽ നിയന്ത്രണം പാലിക്കണം. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകുക. വ്യാഴാഴ്ച ദിവസം അനുകൂലം.
ഉത്രം: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. കർമ്മരംഗത്ത് പ്രശസ്തി വർദ്ധിക്കും. നൂതന ഗൃഹലാഭത്തിന് സാദ്ധ്യത. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. മുൻകോപം നിയന്ത്രിക്കണം. ധനനഷ്ടത്തിന് സാദ്ധ്യത. മഹാഗണപതിക്ക് ഭാഗ്യസൂക്താർച്ചന നടത്തണം. വെള്ളിയാഴ്ച ദിവസം അനുകൂലം.
അത്തം: അവിചാരിതമായി ധനലാഭം ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. മാതാവിന് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ഗൃഹനിർമ്മാണത്തിന് ചെലവുകൾ ഉണ്ടാകും. സഹോദരഗുണം ഉണ്ടാകും. നരസിംഹമൂർത്തിക്ക് പാനകം നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.
ചിത്തിര: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. കണ്ടകശ്ശനികാലമായതിനാൽ ആരോഗ്യപരമായി നല്ലകാലമല്ല. സാമ്പത്തിക രംഗത്ത് പുരോഗതി ഉണ്ടാകും. മാതൃഗുണം ലഭിക്കും. ചാമുണ്ഡീ ദേവിക്ക് കുങ്കുമാർച്ചന നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
ചോതി: സാമ്പത്തിക നേട്ടം ഉണ്ടാകും. സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാൻ തടസ്സം നേരിടും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകുക.ഗായത്രീമന്ത്രം ജപിക്കണം. വ്യാഴാഴ്ച ദിവസം അനുകൂലം.
വിശാഖം: മാതൃസ്വത്ത് ലഭിക്കും. കർമ്മഗുണം പ്രതീക്ഷിക്കാം. പിതൃഗുണം ലഭിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ഏഴരശനി കാലമായതിനാൽ ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം. മഹാഗണപതിക്ക് ഭാഗ്യസൂക്താർച്ചന നടത്തണം.
അനിഴം: ഏഴരശനി കാലമായതിനാൽ തൊഴിൽപരമായി ധാരാളം മത്സരങ്ങൾ നേരിടും. ശത്രുക്കൾ വർദ്ധിക്കും,സന്താനഗുണം പ്രതീക്ഷിയ്ക്കാം. സംസാരത്തിൽ നിയന്ത്രണം പാലിക്കണം. വിദ്യാർത്ഥികൾക്ക് അനുകൂലസമയം, ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. ശിവക്ഷേത്ര ദർശനം, ജലധാര, ശനിയന്ത്രം ധരിക്കുക. തിങ്കളാഴ്ച ദിവസം അനുകൂലം.
കേട്ട: ബിസിനസ് രംഗത്ത് ധാരാളം മത്സരങ്ങൾ നേരിടും. ഏഴരശനി കാലമായതിനാൽ ആരോഗ്യപരമായി ശ്രദ്ധിക്കണം. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും. സാഹിത്യ രംഗത്തുള്ളവർക്ക് പ്രശസ്തി ലഭിക്കും. ഗൃഹത്തിൽ ബന്ധുസമാഗമത്തിന് സാധ്യത, ആറ്റുകാൽ ഭഗവതിക്ക് കലശാഭിഷേകം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
മൂലം: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഏഴരശനി കാലമായതിനാൽ കർമ്മരംഗത്ത് പലവിധത്തിലുള്ള വിഷമതകൾ അനുഭവപ്പെടും. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും, കലാരംഗത്ത് പ്രശസ്തി വർദ്ധിക്കും. നൂതന വസ്ത്രാഭരണാദികൾ ലഭിക്കും. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകണം. ഗായത്രീ മന്ത്രം ജപിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂരാടം: സന്താനഗുണം പ്രതീക്ഷിക്കാം. തൊഴിൽപരമായി ധാരാളം മത്സരങ്ങൾ നേരിടും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. കർമ്മരംഗത്ത് പ്രശസ്തി വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. വെള്ളിയാഴ്ച ദിവസം ദേവീദർശനം നടത്തുന്നതും, ചുവപ്പ് പുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തുന്നതും ഉത്തമം. വെള്ളിയാഴ്ച ദിവസം അനുകൂലം.
ഉത്രാടം: ഗൃഹത്തിൽ ബന്ധുസമാഗമത്തിന് സാധ്യത, കർമ്മസംബന്ധമായി അനുകൂല സമയം. ഏഴരശനി കാലമായതിനാൽ ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം വരാം. ബിസിനസ് തുടങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയമല്ല. സംഗീതാദികലകളിൽ താത്പര്യം വർദ്ധിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം. വിഷ്ണുവിന് തുളസിപൂവുകൊണ്ട് അർച്ചന നടത്തുക.
തിരുവോണം: മാതൃപിതൃഗുണം അനുഭവപ്പെടും,സഹോദര ഗുണം പ്രതീക്ഷിക്കാം. ജോലിഭാരം വർദ്ധിക്കും. ഏഴരശനി കാലമായതിനാൽ ബന്ധുക്കൾ മുഖേന ശത്രുത ഉണ്ടാകും. സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ചെലവുകൾ വർദ്ധിക്കും. മഹാഗണപതിക്ക് കറുക മാല ചാർത്തണം. മഹാഗണപതി യന്ത്രം ധരിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.
അവിട്ടം: മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും, സ്ഥലമോ വീടോ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടും. ജോലിക്കായി ശ്രമിക്കുന്നവർക്ക് തടസങ്ങൾ നേരിടും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമമാണ്. വ്യാഴാഴ്ച ദിവസം അനുകൂലം.
ചതയം: വിദ്യാർത്ഥികൾ മത്സരപരീക്ഷകളിൽ വിജയിക്കും. മാതൃ ഗുണം പ്രതീക്ഷിക്കാം. ബിസിനസുരംഗത്തു പ്രവർത്തിക്കുന്നവർക്ക് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. പലവിധത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. ആരോഗ്യപരമായി നല്ലകാലമാകുന്നു. സഹോദരങ്ങളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. വിഷ്ണുക്ഷേത്ര ദർശനം. വ്യാഴാഴ്ച ദിവസം അനുകൂലം.
പൂരുരുട്ടാതി: മാതൃഗുണം പ്രതീക്ഷിക്കാം. സന്താനഗുണം ലഭിക്കും. കർമ്മ സംബന്ധമായി ദൂരെ യാത്രകൾ ആവശ്യമായി വരും, ബിസിനസിൽ സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. നൂതന വസ്ത്രാഭരണാദികൾ സമ്മാനമായി ലഭിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമം. വ്യാഴാഴ്ച ദിവസം അനുകൂലം.
ഉത്രട്ടാതി: സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും. കർമ്മസംബന്ധമായി യാത്രകൾ ആവശ്യമായി വരും. ഗൃഹാലങ്കാരവസ്തുക്കൾക്കായി പണം ചെലവഴിക്കും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. ശാസ്താവിന് നീരാഞ്ജനം നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.
രേവതി: സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കണം. സഹോദരങ്ങളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. കണ്ടകശനികാലമായതിനാൽ അനാവശ്യ സംസാരം ഒഴിവാക്കുക. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ കുറയും. ദുർഗാദേവിക്ക് നെയ്യ് വിളക്ക് നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.