kodiyeri-

തിരുവനന്തപുരം: ലോ‌ക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർത്ഥികളെ മാർച്ച്​ ഒമ്പതിന്​ പ്രഖ്യാപിക്കുമെന്ന്​ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ അറിയിച്ചു. വിജയസാദ്ധ്യത പരിഗണിച്ചാണ്​ സ്ഥാനാർഥികളെ തീരുമാനിക്കുന്നതെന്നും കോടിയേരി ബാലകൃഷ്​ണൻ പറഞ്ഞു. സി.പി.എമ്മി​ന്റെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച ചർച്ചകൾക്ക് കഴിഞ്ഞദിവസം തുടക്കം കുറിച്ചിരുന്നു. സീറ്റിന്റെ പേരിൽ ആരും മുന്നണി വിട്ടുപോകില്ലെന്നും കോടിയേരി പറഞ്ഞു.

അതേസമയം എറണാകുളം മണ്ഡലത്തിൽ പി.രാജീവും കൊല്ലത്ത് കെ.എൻ.ബാലഗോപാലും മത്സരിക്കുമെന്ന് ഉറപ്പായി. പി.രാജീവിനെ മത്സരിപ്പിക്കണമെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം പാർലമെന്റ് മണ്ഡലം കമ്മിറ്റി അംഗീകരിച്ചു. മറ്റുപേരുകൾ കമ്മിറ്റി മുന്നോട്ടുവച്ചില്ല.കൊല്ലത്തും കെ.എൻ. ബാലഗോപാലിന്റെ പേര് ലോക്‌സഭാ മണ്ഡലം കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ആലത്തൂരിൽ നിലവിലെ എം.പി പി.കെ.ബിജു മത്സരിക്കണമെന്ന് പാർലമെന്ററി കമ്മിറ്റി ആവശ്യപ്പെട്ടു.