ഫോളിക് ആസിഡ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്‌ടമാണ് ഉലുവ. ഉലുവയിട്ട് തിളപ്പിച്ച വെള്ളം ഔഷധ മേന്മയിൽ മുൻപനാണ്. ചീത്ത കൊളസ്‌ട്രോൾ കുറയ്‌ക്കുന്നതിനൊപ്പം നല്ല കൊളസ്‌ട്രോൾ നില ഉയർത്താനും ഈ പാനീയം സഹായിക്കും. ഉലുവ വെള്ളം ദിവസവും കുടിക്കുന്നത് പ്രമേഹത്തിൽ നിന്നും സംരക്ഷണം നൽകുന്നു, ബിപി കുറയ്ക്കാനും സഹായകമാണ്.
ദിവസവും വെറുംവയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യപ്പെടും. ഹൃദയാഘാത സാദ്ധ്യതയും ഇല്ലാതാക്കും. തടി കുറയ്ക്കാനും ഉത്തമമാണ്. ഉലുവയിലെ നാരുകൾ ദഹന പ്രക്രിയ സുഗമമാക്കുകയും ഉദരരോഗങ്ങളെ തടയുകയും ചെയ്യും. ശരീരത്തിലെ കൊഴുപ്പ് പുറന്തള്ളാനും സഹായിക്കുന്നു. ഇതിലെ ലയിക്കുന്ന സ്വഭാവിക ഫൈബർ വയറ്റിലെത്തുന്നത് വിശപ്പിനെ നിയന്ത്രിക്കാൻ ഉത്തമമാണ്.
ഉലുവ വെള്ളം കുടിയ്‌ക്കുന്നത് പനി ശമിപ്പിക്കാനും ശരീരത്തിന് വേഗത്തിൽ ഉന്മേഷം വീണ്ടെടുക്കാനും സഹായിക്കും. ചർമ്മസംരക്ഷണത്തിനും ഉലുവ വെള്ളം നല്ലതാണ്.