abhinandan

ന്യൂഡൽഹി: പാക് കസ്റ്റഡിയിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെ എത്തിയ വിംഗ് കമാൻ‌ഡൻ അഭിനന്ദൻ വർദ്ധമാനെ ഉപയോഗിച്ച് കൊണ്ടുള്ള പാക് പരസ്യം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. പാകിസ്ഥാനിലെ കറാച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന തേയില കമ്പനിയായ 'താപൽ ടീ' എന്ന ബ്രാൻഡിന്റെ പരസ്യത്തിലാണ് അഭിനന്ദനെ ഉപയോഗിച്ചത്.

ചായ കുടിച്ചതിന് ശേഷം 'ദ ടീ ഈസ് ഫെന്റാസ്റ്റിക്,​ താങ്ക്യു' എന്ന സംഭാഷണവും പരസ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ പരസ്യം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. ഒരു പ്രാവിശ്യം പുറത്തിറങ്ങിയ പരസ്യം വീണ്ടും എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായി. പരസ്യത്തിൽ അഭിനന്ദൻ പാക് സെെനികരോട് സംസാരിക്കുന്ന ഭാഗം പിന്നീട് എഡിറ്ര് ചെയ്ത് കയറ്റുകയാണ് ചെയ്തതെന്ന് ടെെം ഒഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഫെബ്രുവരി 27നാണ് അഭിനന്ദന്റെ വീഡിയോ പുറത്ത് വന്നത്. പിന്നീട് പരസ്യത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. അഭിനന്ദനെ ഉപയോഗിച്ച് കൊണ്ടുള്ള പരസ്യത്തിനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. എന്നാൽ താപൽ ടീയുടെ യഥാർത്ഥ പരസ്യം യൂട്യൂബിൽ നിന്നും ലഭിക്കുന്നുണ്ട്.എഡിറ്റ് ചെയ്ത പരസ്യത്തിൽ ’@iedit_whatuwant’ എന്ന വാചകവും കാണിക്കുന്നു. പഴയ പരസ്യത്തിൽ ദമ്പതികളെ കാണിക്കുന്ന സ്ഥാനത്താണ് അഭിനന്ദനെ എഡിറ്റ് ചെയ്ത് ചിത്രീകരിച്ചത്.

Tapal Tea is a tea brand based in Karachi, Pakistan.
Good creativity . pic.twitter.com/eA5AQ0NnPs

— Zafar (@Maaachaaa69) March 6, 2019


യഥാർത്ഥ പരസ്യം