pardha-

നെടുമ്പാശേരി: ദുബായിലേക്ക് പോകാനെത്തിയ കാമുകിയെ യാത്രയാക്കാൻ കൊച്ചി വിമാനത്താവളത്തിൽ പർദ്ദയണിഞ്ഞെത്തിയ യുവാവ് പിടിയിലായി. തൃശൂർ സ്വദേശിയാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ പിടിയിലായത്. എമിറേറ്റ്‌സ് വിമാനത്തിൽ പോകാൻ എത്തിയ 23കാരിയെ യാത്രയാക്കാൻ രക്ഷിതാക്കളും എത്തിയിരുന്നു.

അവരുടെ ശ്രദ്ധയിൽ പെടാതിരിക്കാനാണ്‌ യുവതിയുടെ നാട്ടുകാരൻകൂടിയായ കാമുകൻ പാർക്കിംഗ് ഏരിയയിൽ വച്ച് പർദ്ദയണിഞ്ഞത്. ഇതുകണ്ട ഡ്രൈവർമാർ സി.ഐ.എസ്.എഫിനെ അറിയിച്ചു. പർദ്ദയണിഞ്ഞ് കാറിൽ നിന്നു പുറത്തിറങ്ങിയപ്പോൾത്തന്നെ യുവാവിനെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് യുവതിയുടെ വീട്ടുകാരോട് തിരക്കിയപ്പോൾ വ്യക്തമായി. എന്നാൽ പരാതി നൽകാൻ അവർ തയ്യാറായില്ല. യുവാവിനെ താക്കീത് നൽകി വിട്ടയച്ചു.