news-

1. റഫാല്‍ കേസ് പരിഗണിക്കുന്നതിനിടെ കോടതിയില്‍ വാക്‌പോര്. എ.ജിക്ക് എതിരെ ജസ്റ്റിസ് പ്രശാന്ത് ഭൂഷണ്‍. എ.ജി ഭീഷണിപ്പെടുത്തുന്നു എന്ന് പ്രശാന്ത് ഭൂഷണ്‍. ഹര്‍ജിക്കാര്‍ക്ക് എതിരെ നടപടി വേണമെന്ന ആവശ്യം ഭീഷണി എന്ന് പ്രതികരണം. ഒരിക്കലും പുറത്ത് വരാന്‍ പാടില്ലാത്ത രേഖകളാണ് പുറത്തായത് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍

2. റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്തിന് അത്യാവശ്യമാണ്. പാകിസ്ഥാന്‍ എഫ്.16 വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചപ്പോള്‍ 1960ലെ മിഗ് 21 ഉപയോഗിച്ചാണ് ഇന്ത്യ പ്രതിരോധിച്ചത്. രേഖകള്‍ പുറത്ത് വിടുന്നത് രാജ്യ സുരക്ഷയെ ബാധിക്കും. രേഖകളുടെ ഉറവിട പത്രം വെളിപ്പെടുത്തിയിട്ടില്ല. നിയമ വിരുദ്ധമായി ലഭിച്ച രേഖകള്‍ സ്വീകരിക്കരുത് എന്ന 2004ലെ വിധി ഉദ്ധരിച്ച് എ.ജി. പ്രതിരോധ രേഖകള്‍ ആര്‍.ടി.ഐ പരിധിയില്‍ വരുന്നത് അല്ലെന്നും വേണുഗോപാല്‍. എ.ജിയുടെ വാദം കേള്‍ക്കുന്ന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് കെ.എം ജോസഫ് ചോദ്യം ചെയ്തു

3. ഹര്‍ജിക്കാര്‍ പറയുന്ന രേഖകള്‍ പരിശോധിക്കാന്‍ പാടില്ലന്നാണോ എ.ജി പറയുന്നത് എന്ന് കോടതി. അഴിമതി ആരോപണം രാജ്യ സുരക്ഷ ചൂണ്ടിക്കാട്ടി പ്രതിരോധിക്കാന്‍ ആകുമോ എന്ന് കെ എം ജോസഫ്. ഹര്‍ജിക്കാര്‍ക്ക് എതിരെ നടപടി എടുക്കുമെന്ന പ്രസ്താവന കോടതിയലക്ഷ്യം. എ.ജിയുടെ വാദം ബോഫേഴ്സ് യുദ്ധ വിമാനത്തിലും ബാധകമാകുമോ എന്ന് ചോദ്യം. മോഷ്ടിച്ച രേഖകള്‍ സംശയത്തോടെ നോക്കാം എന്നാല്‍ പരിഗണിക്കാതെ ഇരിക്കാന്‍ കഴിയില്ലെന്നും കോടതി. റഫാല്‍ കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം 14ലേക്ക് മാറ്റി

4. വിതുര തൊളിക്കോട് മുന്‍ ഇമാമിന്റെ പീഡനത്തിന് ഇരയായ കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ തുടരണം എന്ന് ഹൈക്കോടതി. നാളെ നടക്കുന്ന പരീക്ഷ എഴുത്താന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് തന്നെ എഴുതാനും നിര്‍ദ്ദേശം. കുട്ടിയെ വിട്ട് കിട്ടണം എന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി വിധി പറയാന്‍ മാറ്റി

5. പെണ്‍കുട്ടി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി കുടുംബത്തിനൊപ്പം പോകണം എന്ന് അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് കോടതി. കേസില്‍ പ്രതിയായ ഇമാം ഷഫീഖ് അല്‍ ഖാസമി ഇപ്പോഴും ഒളിവിലാണ്. എന്തു കൊണ്ടാണ് പൊലീസ് ഇമാമിനെ അറസ്റ്റ് ചെയ്യാത്തത് എന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു.

6. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി കെ.സുരേന്ദ്രന്‍. കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത് കേസിലെ മുഴുവന്‍ പ്രതികളെ വിസ്തരിക്കുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി. നിലവിലുള്ളത്, സാക്ഷികള്‍ക്ക് സമന്‍സ് പോലും അയക്കാന്‍ സാധിക്കാത്ത സാഹചര്യം. മരിച്ച എം.എല്‍.എയുടെ അനുയായികള്‍ വലിയ സ്വാധീനം ഉള്ളവര്‍

7. ഈ സാഹചര്യത്തില്‍ കേസില്‍ തീര്‍പ്പുണ്ടാക്കുക എന്നത് എളുപ്പമല്ലെന്നും സുരേന്ദ്രന്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 89 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനര്‍ത്ഥിയായ പി.വി അബ്ദുള്‍ റസാഖ് മഞ്ചേശ്വരത്ത് വിജയിച്ചത്. തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നു എന്നായിരുന്നു സുരേന്ദ്രന്റെ പരാതി. മരിച്ചവരുടെയും വിദേശത്ത് ഉള്ളവരുടെയും പേരില്‍ കള്ളവോട്ട് ചെയ്തതായി ആരോപിച്ചാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്

8. സി.പി.എം സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം വേണം എന്ന് വിവിധ ലോക്സഭാ മണ്ഡലം കമ്മിറ്റികള്‍. പത്തനംതിട്ടയില്‍ ആറന്മുള എം.എല്‍.എ വീണ ജോര്‍ജിനേയും കോട്ടയത്ത് ജില്ലാ സെക്രട്ടറി വി.എന്‍ വാസവനെയും മത്സരിപ്പിക്കണം എന്ന് ആവശ്യം. ചാലക്കുടിയില്‍ ഇന്നസന്റിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിന് എതിരെയും എതിര്‍പ്പ് ശക്തം. ഇന്നസന്റിന് പകരം സാജു പോളിനേയോ പി. രാജീവിനേയോ പരിഗണിക്കണം എന്നാണ് ആവശ്യം

9. ചാലക്കുടിയില്‍ ഇന്നസെന്റ് മത്സരിച്ചാല്‍ വിജയ സാധ്യത ഇല്ലെന്ന് അഭിപ്രായം. വടകരയില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ സ്ഥാനാര്‍ത്ഥി ആക്കാന്‍ ധാരണ ആയി. യോഗത്തില്‍ പി. സതീ ദേവിയുടേയും പി.എ മുഹമ്മദ് റിയാസിന്റേയും വി. ശിവദാസന്റേയും പേരുകള്‍ ഉയര്‍ന്നു എങ്കിലും അവസാന നറുക്ക് ജയരാജന് വീഴുക ആയിരുന്നു. കോഴിക്കോട് മണ്ഡലത്തില്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എ സ്ഥാനാര്‍ത്ഥി ആവും. ഇതുവരെ ഈ സ്ഥാനത്തേക്ക് കേട്ടിരുന്ന ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ പേര് ഒഴിവാക്കി

10. കാസര്‍കോട് പി കരുണാകരന്‍ മത്സരിക്കില്ലെന്ന് ഉറപ്പായതോടെ കെ.പി സതീഷ് ചന്ദ്രന് പുറമെ എ.വി ബാലകൃഷ്ണന്റേയും പേര് നിര്‍ദ്ദേശിക്കപ്പെട്ടു. ജനതാദളിന്റെ കൈവശം ഉണ്ടായിരുന്ന കോട്ടയം തിരിച്ച് എടുത്ത് ഡോ. സിന്ധുമോള്‍ ജേക്കബിനെ മത്സരിപ്പിക്കും. കൊല്ലത്ത് കെ.എന്‍ ബാലഗോപന്‍, പത്തനംതിട്ടയില്‍ വീണ ജോര്‍ജ്, ആലപ്പുഴയില്‍ എ.എം ആരിഫ്, മലപ്പുറത്ത് എസ്.എഫ്.ഐ നേതാവ് വി.പി സാനു എന്നിവര്‍ ജനവിധി തേടും എന്ന് ഏതാണ്ട് ഉറപ്പായി. സി.പി.എം സ്ഥാനാര്‍ത്ഥികളെ 9ന് പ്രഖ്യാപിക്കും എന്ന് കോടിയേരി ബാലകൃഷ്ണന്‍. സീറ്റിന്റെ കാര്യത്തില്‍ ആര്‍ക്കും മുന്നണി വിടേണ്ടി വരില്ല എന്നും സി.പി.എം സംസ്ഥാന സെക്രട്ടറി

11. അയോധ്യ ഭൂമി തര്‍ക്കത്തില്‍ മധ്യസ്ഥ ശ്രമത്തെ മുന്‍ധരണയോടെ കാണരുതെന്ന് ഹിന്ദു സംഘടനകളോട് സുപ്രീംകോടതി. ബാബരി കേസ് കേവലം ഭൂമി തര്‍ക്കം മാത്രമല്ല, അത് മതപരവും വൈകാരികവുമായ വിഷയമാണ്. മുന്‍ വിധിയോടെ ആണ് മധ്യസ്ഥത നടക്കില്ലെന്ന് നിങ്ങള്‍ പറയുന്നതെന്നും മധ്യസ്ഥ ശ്രമത്തെ എതിര്‍ത്ത ഹിന്ദുമഹാസഭയുടെ അഭിഭാഷകനോട് കോടതി