bjp-

ന്യൂ​ഡ​ൽ​ഹി:ചൊവ്വാഴ്ച ഹാക്ക് ചെയ്യപ്പെട്ട ബി.ജെ.പിയുടെ ഔദ്യോഗിക വെബ്സൈറ്റ് രണ്ടാംദിനവും പ്രവർത്തന സജ്ജമായില്ല. ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട വെ​ബ്സൈ​റ്റ് തി​രി​ച്ചു​പി​ടി​ക്കാ​ന്‍ സ​ഹാ​യി​ക്കാ​മെ​ന്ന് കോ​ൺ​ഗ്ര​സ് പ​രി​ഹ​സി​ച്ചു.തകരാർ പരിഹരിക്കുകയാണെന്നും ഉടൻ തിരിച്ചുവരുമെന്നുമാണ് വെബ്സൈറ്റിൽ കാണുന്നത്.


അതെസമയം വെബ്സൈറ്റ് പ്രവർത്തനസജ്ജമാക്കാൻ ബി.ജെ.പിക്ക് കോൺഗ്രസ് സഹായം വാഗ്ദാനം ചെയ്തു. നി​ങ്ങ​ൾ പ്രവ

ർത്തനരഹിതരായിരിക്കുകയാണെന്ന് അറിയാമെന്നും നിങ്ങൾക്ക് തിരിച്ചുവരാൻ സ​ഹാ​യം ആ​വ​ശ്യ​മു​ണ്ടെ​ങ്കിൽ ചെ​യ്തു ത​രാ​ൻ സ​ന്തോ​ഷ​മേ​യു​ള​ളൂ എ​ന്നു​മാ​യി​രു​ന്നു കോ​ൺഗ്രസ് ട്വീറ്റ് ചെയ്തത്. എന്നാൽ കോൺഗ്രസിന്റെ സഹായവാഗ്ദാനത്തെ ആംആദ്മി പാർട്ടി പരിഹസിച്ചു. ‘‘നിങ്ങൾ ഡൽഹിയിൽ ചെയ്​തതുപോലെ ഇൗ തിരഞ്ഞെടുപ്പിൽ എവിടെയൊക്കെ ബി.ജെ.പി താഴേക്ക്​ പോയാലും, തിരിച്ച്​ കൊണ്ടു വരാൻ കോൺഗ്രസ്​ സഹായിക്കും’’ എന്നായിരുന്നു ആം ആദ്​മി പാർട്ടിയുടെ ട്വീറ്റ്​.


അ​തേ​സ​മ​യം, വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​ത​ല്ലെ​ന്നും ത​ക​രാ​റു​കൾ​ പ​രി​ഹ​രി​ച്ച്‌ ഉ​ട​ൻ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കു​മെ​ന്നും ബി​.ജെ​.പി ഐ​ടി സെൽ നേ​താ​ക്ക​ൾ പ​റ​യു​ന്നു.

Morning @BJP4India, we realise you’ve been down for a long time now. If you need help getting back up, we’re happy to help 🤗 pic.twitter.com/pM12ADMxEj

— Congress (@INCIndia) March 6, 2019


Just like what you did in Delhi!

This election wherever BJP is down, congress will help it to get back up.

As we said #CongressHelpingBJP https://t.co/i141ghCbe3

— AAP (@AamAadmiParty) March 6, 2019