നാരങ്ങാനം: വെള്ളം നെറുകയിൽ കയറി ഒരുവയസുകാരി മരിച്ചു. നാരങ്ങാനം കണമുക്ക് കൊന്നക്കൽ ചരിവുകാലായിൽ സിറാജ് -റാബിയ ദമ്പതികളുടെ ഇളയ മകൾ സനയാണ് മരിച്ചത്. വെള്ളം കുടിക്കുന്നതിനിടയിൽ ശ്വാസതടസമുണ്ടായതിനെ ത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സഫ ഏക സഹോദരിയാണ്. സംസ്‌കാരം നടത്തി.