വൈത്തിരി: വയനാട്ടിലെ വെെത്തിരിയിൽ പൊലീസും മാവോയിസ്റ്റ് സംഘവും തമ്മിൽ ഏറ്റുമുട്ടൽ. വെടിവയ്പ്പ് ഇപ്പോഴും തുടരുന്നതായാണ് സൂചന. വെെത്തിരി ദേശീയ പാതയ്ക്ക് അടുത്തുള്ള ഉപവൻ എന്ന റിസോർട്ടിലാണ് വെടിവയ്പ്പ് നടക്കുന്നത്. ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾക്ക് പരിക്കേറ്റതായി സംശയമുണ്ട്.
രാത്രി 9 മണിയോടെ ആരംഭിച്ച് വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണെന്നാണ് വിവരം. റിസോർട്ടിലെത്തിയ മാവോയിസ്റ്റ് സംഘം ഉടമയോട് പണം ആവശ്യപ്പെട്ടിരുന്നു. ഇതേ സമയം റിസോർട്ടിൽ ഉണ്ടായിരുന്ന പൊലീസുകാർ ഇവരെ തിരിച്ചറിയുകയും തണ്ടർ ബോൾട്ട് സ്ഥലത്ത് എത്തിച്ചേരുകയും ചെയ്തു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റിന് പരിക്ക് പറ്രിയതായും സൂചനയുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് വയനാട് ഭാഗത്തേക്കുള്ള ഗതാഗതം പൊലീസ് തടഞ്ഞു. പ്രദേശത്തുള്ള വെെദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. പ്രദേശവാസികളോട് വീടിന്റെ പുറത്തിറങ്ങരുതെന്ന് പൊലീസ് കർശന നിർദേശം കൊടുത്തിട്ടുണ്ട്.