maoist-attack-

വയനാട്: വൈത്തിരിയിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിൽ ഇന്നലെ രാത്രി വെടിവയ്പ്പ് നടന്നു. വൈത്തിരിയിൽ ദേശീയ

പാതയക്ക് സമീപം സ്വകാര്യ റിസോർട്ടിലായിരുന്നു സംഭവം. രണ്ട് മാവോയിസ്റ്റുകൾക്ക് വെടിയേറ്റു. ഒരാളുടെ നില ഗുരുതരമാണെന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

റിസോർട്ടിലെത്തിയ മാവോയിസ്റ്റുകൾ ഉടമയോട് പണം ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം അവിടെ ഉണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥർ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞതോടെ തണ്ടർ ബോൾട്ട് സംഘത്തെ വിവരം അറിയിച്ചു. അവർ എത്തി മാവോയിസ്റ്റുകളെ നേരിടുകയായിരുന്നു.

രാത്രി ഒമ്പത് മണിയോടെ ആരംഭിച്ച വെടിവയ്പ്പ് ഏറെ നേരം തുടർന്നു. പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം വയനാട് - കോഴിക്കോട് ദേശീയപാതയിലെ ഗതാഗതം പൊലീസ് തടഞ്ഞു.