കാശ്മീർ: കാശ്മീർ അതിർത്തിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം കൂടുതൽ സൈനികരെ വിന്യസിച്ച് പാകിസ്ഥാന്റെ പ്രകേപനം വീണ്ടും. നിയന്ത്രണ രേഖയിളെ മുൻനിര പോസ്റ്റുകളിലാണ് സൈനികരെ വിന്യസിക്കുന്നത്. അപ്ഗാൻ അതിർത്തിയിൽ ഉണ്ടായിരുന്ന സൈനികരെ പിൻവിലിച്ചാണ് കാശ്മീർ അതിർത്തിയിൽ വിന്യസിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. അതിർത്തിയിൽ വൻതോതിൽ ആയുധങ്ങളും യുദ്ധോപകരണങ്ങളും എത്തിക്കുന്നതായും വിവരമുണ്ട്. അതേസമയം കൂടുതൽ പ്രകോപനമുണ്ടാക്കിയാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യ പാക്കിസ്ഥാന് താക്കീത് നല്‍കി.
ഗ്രാമീണരെ ലക്ഷ്യം വച്ചാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഇരുസേനകളും തമ്മിലുള്ള ഹോട്ട്‍ലൈൻ സംഭാഷണത്തിൽ ഇന്ത്യൻ സൈനികനേതൃത്വം മുന്നറിയിപ്പ് നൽകി.
ഇതിനിടെ നിയന്ത്രണരേഖയിലെ സ്ഥിതി വിലയിരുത്താൻ പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ നാളെ അതിർത്തി മേഖലകൾ സന്ദർശിക്കും. സാംബ, അഖ്നൂർ മേഖലകളിൽ സൈന്യം നിർമിച്ച പാലങ്ങളും പ്രതിരോധ മന്ത്രി ഉദ്ഘാടനം ചെയ്യും.