health

ദമ്പതിമാർ തമ്മിൽ മനസുതുറന്ന് ഏറ്റവുമധികം ഇടപഴകുന്നത് കിടപ്പുമുറിയിലാണ്. തങ്ങളുടെ സ്വകാര്യതകൾ പങ്കുവയ്ക്കുന്നതും മനസുതുറന്ന് സംസാരിക്കുന്നതും പലപ്പോഴും കിടപ്പുമുറിയായിരിക്കും. പങ്കാളികൾ തമ്മിലുള്ള ലൈംഗിക ബന്ധത്തിലും കിടപ്പുമുറിക്ക് പ്രാധാന്യമുണ്ട്. പങ്കാളികൾ തമ്മിൽ ലൈംഗിക താത്പര്യം ഇല്ലെങ്കിൽ അത് ജീവിതത്തെ ബാധിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളിൽ ലൈംഗിക വിരക്തി എന്ന ഈ പ്രശ്നം കണ്ട് തുടങ്ങിയാൽ വളരെയധികം ശ്രദ്ധിക്കണം.

സ്ത്രീകളിൽ ലൈംഗിക താത്പര്യം കുറയുന്നതിന് പിന്നിലെ കാരണങ്ങൾ പങ്കാളി മനസിലാക്കാത്തതാണ് പല വിധത്തിലുള്ള പ്രശ്നങ്ങൾ ദാമ്പത്യ ജീവിതത്തിൽ ഉണ്ടാവുന്നതിന് ഇടയാക്കുന്നത്. പലപ്പോഴും ഇത് വിവാഹമോചനത്തിന് വരെ കാരണമായേക്കും. പുരുഷനേക്കാൾ ലൈംഗിക വിരക്തി സ്ത്രീയെ ബാധിക്കുന്നതാണ് പലപ്പോഴും ജീവിതത്തെ താളം തെറ്റിക്കുന്നത്. .

മാനസിക സംഘർഷവും സമ്മർദ്ദവുമാണ് പലപ്പോഴും കാരണമാകുന്നത്. ജോലി സ്ഥലത്തെ സംഘർഷം, സമ്മർദ്ദം എന്നിവയെല്ലാം പലപ്പോഴും ലൈംഗിക വിരക്തിയുടെ കാരണമാകും. അതുകൊണ്ട് തന്നെ കൃത്യമായ രീതിയിൽ പ്ലാൻ ചെയ്ത് മാത്രം കാര്യങ്ങൾ ചെയ്യുക. അല്ലെങ്കിൽ അത് ജീവിതത്തിൽ സ്ത്രീകളെ ഡിപ്രഷനിലേക്ക് എത്തിക്കുന്നു. ഇതിന് പങ്കാളിയുടെ പിന്തുണയും വളരെ അത്യാവശ്യമാണ്.

പങ്കാളിയിൽ നിന്ന് സ്ഥിരമായുണ്ടാവുന്ന അവഗണനയും മറ്റും സ്ത്രീകളിലെ ലൈംഗിക വിരക്തിക്ക് കാരണമാകുന്നുണ്ട്. ഭാര്യക്ക് മൂഡ് ശരിയല്ലാത്ത ദിവസങ്ങളിൽ വളരെയധികം ശ്രദ്ധിച്ച് സംസാരിക്കുകയും ഇടപെടുകയും വേണം.

പലപ്പോഴും മദ്യപാനം പോലുള്ള പല ദുശീലങ്ങളും സ്ത്രീകളിൽ അസ്വസ്ഥത ഉണ്ടാക്കും ലൈംഗിക വിരക്തിക്ക് പുറകിൽ പലപ്പോഴും ഇത്തരം ദുശീലങ്ങൾ കൂടി ഉണ്ടെന്ന കാര്യം മറക്കരുത്.

ഉറക്കക്കുറവ് പലപ്പോഴും ലൈംഗിക ജീവിതത്തിന് ഒരു വെല്ലുവിളി ആയി മാറുന്നുണ്ട്. ഉറക്കമില്ലാത്ത അവസ്ഥ പല വിധത്തിലുള്ള മാനസിക സംഘർഷങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു.

പ്രസവശേഷവും പലപ്പോഴും സ്തീകളിൽ ലൈംഗിക വിരക്തി ഉണ്ടാകാറുണ്ട്. കുഞ്ഞിനെ മുലയൂട്ടുന്നത് കാരണം പലപ്പോഴും സ്ത്രീകൾ സെക്സിൽ നിന്ന് വിട്ടുനിൽക്കാറുണ്ട്. വീണ്ടും ഗർഭധാരണം നടക്കുമെന്ന ഭയവും ഇവരെ ഇതിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നു. ചിലരിൽ പ്രസവശേഷമുള്ള ഹോർമോൺ അസന്തുലിതാവസ്ഥയും ലൈംഗിക വിരക്തി പോലുള്ള അവസ്ഥകളിലേക്ക് എത്തിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം കാരണങ്ങളെ കണ്ടെത്തി കൃത്യമായി മനസിലാക്കി പെരുമാറുകയാണ് ആദ്യ പടി എന്ന നിലക്ക് പങ്കാളി ചെയ്യേണ്ടത്.

സ്വന്തം രൂപത്തെക്കുറിച്ചുള്ള അപകർഷതാ ബോധവും ലൈംഗിക വിരക്തിക്ക് കാരണമാകാറുണ്ട്. ആകർഷകമായ രൂപമില്ലായ്മ,പൊണ്ണത്തടി, തടിച്ച് വീർത്ത വയർ എന്നിവയെല്ലാം പലപ്പോഴും സ്ത്രീകളിൽ ആത്മവിശ്വാസക്കുറവ് ഉണ്ടാക്കുന്ന ഒന്നാണ്.


പല വിധത്തിലുള്ള ചികിസ്തകൾ

പലപ്പോഴും പല വിധത്തിലുള്ള ചികിത്സകൾ സ്ത്രീകളുടെ ലൈംഗിക ജീവിതത്തെ ബാധിക്കുന്നുണ്ട്. ഇതെല്ലാം പല വിധത്തിലുള്ള പ്രശ്നങ്ങൾ സ്ത്രീകളിൽ ഉണ്ടാക്കുന്നുണ്ട്. മാനസിക സമ്മർദ്ദത്തിനുള്ള മരുന്ന്, രക്തസമ്മർദ്ദത്തിനുള്ള മരുന്ന് എന്നിവയാണ് പലപ്പോഴും സ്ത്രീകളിൽ ലൈംഗിക വിരക്തിക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അറിഞ്ഞ് പ്രവർത്തിക്കുന്ന പങ്കാളിയുടെ പിന്തുണ ഉണ്ടെങ്കിൽ ലൈംഗിക വിരക്തി എന്ന പ്രശ്നം പരിഹരിക്കാം എന്ന് ഡോക്ടർമാർ പറയുന്നു.