ബാഹുബലിക്കുശേഷം എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന RRR ൽ(താത്കാലിക ടൈറ്റിൽ) ജൂനിയർ എൻ.ടി.ആറും രാം ചരണും നായകന്മാർ. ഇത്തവണയും ബ്രഹ്മാണ്ഡ സിനിമയുമായാണ് രാജമൗലി എത്തുന്നത്. 300 കോടി രൂപയാണ് ബഡ് ജറ്റ്.ഡി.വി.വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡി.വി.വി ധന്യ നിർമ്മിക്കുന്ന ചിത്രത്തിൽ ആലിയ ഭട്ടാണ് നായിക.ബാഹുബലിക്ക് സംഗീതം ഒരുക്കിയ കീരവാണി തന്നെയാണ് സംഗീത സംവിധായകൻ.
റസ് ലിംഗ് ആ ക് ഷൻ രംഗങ്ങൾ സിനിമയുടെ മുതൽക്കൂട്ടായിരിക്കും. ആതിരപ്പിള്ളിയിലും ചിത്രീകരണം ഉണ്ടാവും.2015ലാണ് റെക്കാഡ് തിരുത്തി ബാഹുബലി എത്തുന്നത്.രണ്ടു വർഷത്തിനുശേഷം രണ്ടാം ഭാഗവും.തെലുങ്കിലാണ് ആർ. ആർ. ആർ ഒരുങ്ങുന്നത്.തമിഴിലേക്ക് മൊഴി മാറ്റുന്നുണ്ട്. മൂവായിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളും അഭിനയിക്കുന്നുണ്ട്.കാമറ കെ.കെ. ശെന്തിൽ കുമാർ .ബാഹുബലി പോലെ വൻ പ്രതീക്ഷയാണ് പുതിയ സിനിമ നല്കുന്നത്. സിനിമയുടെ കേരളത്തിലെ വിതരണാവകാശം നേടാൻ പ്രമുഖ കമ്പനികൾ സമീപിച്ചതായാണ് വിവരം.