ജൂലൈ കാട്രിലൂടെ സംയുക്ത മേനോൻ തമിഴിൽ.കെ.വി. സുന്ദരം സംവിധാനം ചെയ്യുന്ന സിനിമയിൽ ആനന്ദ് നാഗാണ് നായകൻ. അഞ്ജു കുര്യനാണ് മറ്റൊരു നായിക. പലോമ മോനപ്പയും നായികയാണ്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയിലൂടെ എത്തിയ താരമാണ് പലോമ. പ്രേമം സിനിമയിൽ അറിവഴകൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ആനന്ദാണ്.
ആനന്ദ് ആദ്യമായി നായക വേഷത്തിൽ എത്തുന്നതാണ് പ്രത്യേകത.ആനന്ദിന്റെയും സംയുക്തയുടെയും ലിപ് ലോക്ക് രംഗങ്ങൾ ജൂലൈ കാട്രിലിന്റെ ഹൈലെറ്റായിരിക്കും.മലയാളത്തിൽ അണ്ടർവേൾഡിൽ അഭിനയിക്കുകയാണ് സംയുക്ത ഇപ്പോൾ.ആസിഫ് അലിയും ഫർഹാൻ ഫാസിലും ജീൻ പോൾ ലാലുമാണ് നായകന്മാർ.അരുൺ കുമാർ അരവിന്ദാണ് സംവിധായകൻ.