new-movie

ന​വാ​ഗ​ത​നാ​യ​ ​ജോ​ൺ​ ​മ​ന്ത്രി​ക്ക​ൽ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ജ​ന​മൈ​ത്രി​യി​ൽ​ ​സൈ​ജു​ ​കു​റു​പ്പും​ ​ത​രി​കി​ട​ ​സാ​ബു​വും​ ​നാ​യ​ക​ന്മാ​ർ.​ ​മാ​തൃ​ക​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​എ​ന്ന​ ​പേ​രാ​ണ് ​ആ​ദ്യം​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​പേ​ര് ​മാ​റ്റു​മെ​ന്ന് ​സി​റ്റി​ ​കൗ​മു​ദി​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​രു​ന്നു.​ ​
ജൂ​ണി​നു​ശേ​ഷം​ ​ഫ്രൈ​ഡേ​ ​ഫി​ലിം​ ​ഹൗ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വി​ജ​യ് ​ബാ​ബു​ ​നി​ർ​മ്മി​ക്കു​ന്ന​ ​സി​നി​മ​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​തൊ​ടു​പു​ഴ​യി​ൽ​ ​ആ​രം​ഭി​ച്ചു.​ഇ​ർ​ഷാ​ദാ​ണ് ​മ​റ്റൊ​രു​ ​താ​രം.​ജ​ന​മൈ​ത്രി​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നെ​ ​ചു​റ്റി​പ്പ​റ്റി​യാ​ണ് ​ക​ഥ.​ക​ള്ള​ന്റെ​ ​വേ​ഷ​മാ​ണ് ​സൈ​ജു​ ​കു​റു​പ്പി​ന്.​ ​പൊ​ലീ​സ് ​വേ​ഷ​ത്തി​ൽ​ ​ത​രി​കി​ട​ ​സാ​ബു​വും​ ​ഡി​വൈ​ ​എ​സ്.​പി​യു​ടെ​ ​വേ​ഷ​ത്തി​ൽ​ ​ഇ​ർ​ഷാ​ദും​ ​എ​ത്തു​ന്നു.​ ​അ​ല​മാ​ര,​ആ​ൻ​ ​മ​രി​യ​ ​ക​ലി​പ്പി​ലാ​ണ് ​എ​ന്നീ​ ​സി​നി​മ​ക​ളു​ടെ​ ​തി​ര​ക്ക​ഥാ​കൃ​ത്താ​ണ് ​ജോ​ൺ.

അവാർഡുകൾ വാരി​ക്കൂട്ടി​യ ഇൗ മ യൗ എന്ന ചി​ത്രത്തി​നുശേഷം ലി​ജോ ജോസ് പല്ലി​ശ്ശേരി​ സംവി​ധാനം ചെയ്യുന്ന ജെല്ലി​ക്കെട്ടി​ൽ ആന്റണി​ വർഗീസി​നോടൊപ്പം പ്രധാന വേഷം അവതരി​പ്പി​ക്കുന്നത് സാബുവാണ്. നേരത്തെ വി​നായകന് നീക്കി​വച്ചി​രുന്ന വേഷമാണി​ത്. അമി​തപ്രതി​ഫലം ആവശ്യപ്പെട്ടതി​നെത്തുടർന്നാണ് വി​നായകനുപകരം സാബുവി​നെ ലി​ജോ കാസ്റ്റ് ചെയ്തതെന്നാണ് വാർത്തകൾ.