നീണ്ട ഇടവേളക്കുശേഷം വിനയനും ജയസൂര്യയും ഒന്നിക്കുന്നു. 2002-ൽ വിനയന്റെ ഊമപ്പെണ്ണിന് ഉരിയാടപ്പയ്യനിൽ നായകനായി അഭിനയിച്ചാണ് ജയസൂര്യ സിനിമയിലെത്തുന്നത്.വിനയന്റെ കാട്ടുചെമ്പകത്തിലും ഹരീന്ദ്രൻ ഒരു നിഷ്കളങ്കനിലും ജയസൂര്യ നായകനായി.പന്ത്രണ്ടു വർഷത്തിനുശേഷമാണ് ജയസൂര്യ ഒരു വിനയൻ ചിത്രത്തിൽ അഭിനയിക്കുന്നത്. അടുത്ത വർഷം ഇതിന്റെ ഷൂട്ടിംഗ് തുടങ്ങും.
ആകാശഗംഗയുടെ രണ്ടാം ഭാഗം ഒരുക്കുന്ന തിരക്കിലാണ് ഇപ്പോൾ വിനയൻ .ഇരുപതുവർഷത്തിനുശേഷമാണ് രണ്ടാം ഭാഗം വരുന്നത്. അടുത്ത മാസം ഷൂട്ടിംഗ് തുടങ്ങും.ഇതിനുശേഷമാണ് വിനയന്റെ മോഹൻലാൽ സിനിമ ആരംഭിക്കുക. മോഹൻലാലും വിനയനും ആദ്യമായാണ് ഒന്നിക്കുന്നത്.മോഹൻലാൽ സിനിമയ്ക്കുശേഷമാണ് ജയസൂര്യയുടെ ചിത്രം ആരംഭിക്കുക.നങ്ങേലി എന്ന ചരിത്ര സിനിമയും വിനയൻ പ്ളാൻ ചെയ്യുന്നുണ്ട് .
പ്രജേഷ് സെന്നിന്റെ വെള്ളം, മിഥുൻ മാനുവേൽ തോമസിന്റെ ആട് 3, രഞ്ജിത് ശങ്കർ സിനിമ എന്നിവയാണ് ഈ വർഷം ജയസൂര്യയെ കാത്തിരിക്കുന്നത്.