കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ ഇന്ത്യൻ കരസേനയുടെ 898 ബറ്റാലിയൻ ആർമി സർവീസ് കോർപ്സിൽ (16 കോർപ്സ് എസ്ടി ഗ്രൂപ്പ് സി തസ്തിക) ഒഴിവുകൾ. ഇൻഡസ്ട്രിയൽ മസ്ദൂർ- 03, ഫയർ എൻജിൻ ഡ്രൈവർ - 04, ഫയർമാൻ- 16 എന്നിങ്ങനെയാണ് ഒഴിവുകൾ. പുരുഷന്മാർ അപേക്ഷിക്കണം.
യോഗ്യത: പത്താം ക്ലാസ്സ് ജയിക്കണം. ഉയരം 165 സെ.മീ, നെഞ്ചളവ് 81.5 സെ.മീ, തൂക്കം കുറഞ്ഞത് 50 കിലോ.
യോഗ്യത, പ്രായം, അപേക്ഷിക്കേണ്ട വിധം സംബന്ധിച്ച് വിശദവിവരം www.mod.gov.in എന്ന വെബ്സൈറ്റിൽ. അപേക്ഷിക്കേണ്ട വിലാസം 898 AT Bn ASC, Pin-905898, C/O 56 APO.
ഇന്ത്യൻ നാവികസേനയിൽ 554 ഒഴിവുകൾ
ഇന്ത്യൻ നാവികസേനയിൽ ട്രേഡ്സ് മാൻമേറ്റ് (ഗ്രൂപ്പ് സി ഇൻഡസ്ട്രിയൽ) തസ്തികയിൽ 554 ഒഴിവുകൾ.
വിശാഖപട്ടണത്തെ ഈസ്റ്റേൺ നേവൽ കമാൻഡ് ആസ്ഥാനത്ത് 46, മുംബൈയിലെ വെസ്റ്റേൺ നാവൽ കമാൻഡ് ആസ്ഥാനത്ത് 502, കൊച്ചിയിലെ സതേൺ നാവൽ കമാൻഡ് ആസ്ഥാനത്ത് 06 ഒഴിവുകളാണുള്ളത്.
www.joinindiannavy.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 15.
എൽ.ഐ.സിയിൽ 590 ഒഴിവുകൾ
ലൈഫ് ഇൻഷ്വറൻസ് കോർപറേഷനിൽ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ 590 ഒഴിവുണ്ട്. ബിരുദധാരികൾക്കാണ് അവസരം. ജനറലിസ്റ്റ് 350, ഐടി 150, സിഎ 50, ആക്ച്യൂറിയൽ 30, രാജഭാഷ 10 എന്നിങ്ങനെയാണ് ഒഴിവ്. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തീയതി മാർച്ച് 22. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് ഇന്റർവ്യുവിന് ഹാജരാക്കണം.https://www.licindia.in വഴി ഓൺലൈനായി അപേക്ഷിക്കാം.
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റൽ റിസേർച്ച്
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റൽ റിസേർച്ച് ട്രേഡ്സ്മാൻ ട്രെയിനി വെൽഡർ, ട്രേഡ്സ്മാൻ ട്രെയിനി കാർപെന്റർ എന്നീ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി : മാർച്ച് 8 . വിശദവിവരങ്ങൾക്ക്:www.tifr.res.in. വിലാസം: Institute of Fundamental Research,1 Homi Bhabha Road, Navy Nagar, Colaba,Mumbai 400005.
കേന്ദ്ര സാഹിത്യ അക്കാഡമിയിൽ
കേന്ദ്രസാഹിത്യ അക്കാദമിയിൽ ഡെപ്യൂട്ടി സെക്രട്ടറി (സെയിൽസ്) 01 ഒഴിവ്. യോഗ്യത ബിരുദാനന്തര ബിരുദം, സെയിൽസ് മാനേജ്മെന്റിൽ ഡിപ്ലോമ, കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ. ഉയർന്ന പ്രായം 50. സീനിയർ അക്കൗണ്ടന്റ് 01 ഒഴിവ്. യോഗ്യത കൊമേഴ്സിൽ ബിരുദം. അക്കൗണ്ടിങ്ങിൽ അഞ്ച് വർഷത്തെ പരിചയം, കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ. പബ്ലിക്കേഷൻ അസി. 01 ഒഴിവ്. യോഗ്യത ബിരുദം, പ്രിന്റിങ്ങിൽ ഡിപ്ലോമ.
ഉയർന്ന പ്രായം 30. ടെക്നിക്കൽ അസി. 01 ഒഴിവ്. യോഗ്യത ബിരുദം, ബുക്ക് പബ്ലിഷിങ്ങിൽ ഡിപ്ലോമ. ഉയർന്ന പ്രായം 30. അപേക്ഷ Secretary, Sahitya Akademi, Rabindra Bhavan, 35, Ferozeshah Road, New Delhi 11001 എന്ന വിലാസത്തിൽ ലഭിക്കണം.
എൻ.ഐ.എ.ഇ.എം
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ് വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.മാനേജർ (ഇന്നൊവേഷൻ മാനേജ്മെന്റ് ) , മാനേജർ (ഫിനാൻസ് ആൻഡ് ഐസിടി) , കൺസൾട്ടന്റ് എന്നിങ്ങനെയാണ് ഒഴിവ്. മാർച്ച് 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.manage.gov.in
എച്ച്.എൻ.എൽ
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി ലിമിറ്റഡ് (എച്ച്.എൻ.എൽ.) സീനിയർ അഡ്വാൻസ്ഡ് എക്സിക്യൂട്ടീവ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. മാർച്ച് 11 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.hnlonline.com. വിലാസം HoD (HR&ES) & Liaison,Hindustan Newsprint Limited, Newsprint Nagar P.O,Kottayam-686 616
ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് ലിമിറ്റഡിൽ
ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് ലിമിറ്റഡിൽ പ്രോജക്ട് അസോസിയറ്റ് 06 ഒഴിവുണ്ട്. മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിൽ 05, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ 01 ഒഴിവുമാണുള്ളത്. അപേക്ഷയുടെ മാതൃകയും വിശദവിവരവും www.hmtmachinetools.com ൽ. ഫോൺ:04842540731 / 4020, 4021, 4024.