മേകോൺ ലിമിറ്റഡിൽ വിവിധ തസ്തികയിൽ 35 ഒഴിവുണ്ട്. ജൂനിയ എക്സിക്യൂട്ടീവ്(കോസ്റ്റ് എസ്റ്റിമേഷൻ), സീനിയർ എക്സിക്യൂട്ടീവ് (മാർക്കറ്റ് റിസർച്), ജൂനിയർ എക്സിക്യൂട്ടീവ്(മിനറൽ പ്രോസസിങ്) എക്സിക്യൂട്ടീവ്(മിനറൽ പ്രോസസിങ്) എക്സിക്യൂട്ടീവ്(ജിയോളജിസ്റ്റ്) സീനിയർ എക്സിക്യുട്ടീവ ്(ജിയോളജിസ്റ്റ്) ഡിസൈൻ എൻജിനിയർ(കോൾ മൈനിങ് അണ്ടർ ഗ്രൗണ്ട്) , സീനിയർ ഡിസൈൻ എൻജിനിയർ (കോൾമൈനിങ് അണ്ടർഗ്രൗണ്ട്), ഡിസൈൻ എൻജിനിയർ(മെറ്റൽ മൈനിങ് അണ്ടർഗ്രൗണ്ട്), സീനിയർ ഡിസൈൻ എൻജിനിയർ (മെറ്റൽമൈനിങ് അണ്ടർഗ്രൗണ്ട്), മാനേജർ(മിനറൽ പ്രോസസിങ്), അസി. ഡിസൈൻ എൻജിനിയർ (സിവിൽ), മാനേജർ (ഓയിൽ ആൻഡ് ഗ്യാസ്), സീനിയർ മാനേജർ( ഓയിൽ ആൻഡ് ഗ്യാസ്), എജിഎം(ഓയിൽ ആൻഡ് ഗ്യാസ്), മാനേജർ(പേഴ്സണൽ),
സീനിയർ മാനേജർ(പേഴ്സണൽ), സീനിയർ എക്സിക്യൂട്ടീവ്( മാർക്കറ്റിങ്), മാനേജർ(മാർക്കറ്റിങ്), ഡിസൈൻ എൻജിനിയർ(എഫ്എസ് ആൻഡ് പിഡി), ഡിസൈൻഎൻജിനിയർ (മെറ്റീരിയൽ ഹാൻഡ്ലിങ്), സീനിയർ ഡിസൈൻഎൻജിനിയർ (മെറ്റീരിയൽ ഹാൻഡ്ലിങ്) ഡിസൈൻ എൻജിനിയർ (സിവിൽ), എക്സിക്യൂട്ടീവ്(കോൺട്രാക്ട്സ്), സീനിയർ എക്സിക്യൂട്ടീവ്(കോൺട്രാക്ട്സ്), മാനേജർ(കോൺട്രാക്ട്സ്), സീനിയർ മാനേജർ(കോൺട്രാക്ട്സ്), എജിഎം(കോൺട്രാക്ട്സ്), ലീഗൽ ഓഫീസർ, സീനിയർ ലീഗൽ ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ, സീനിയർ അക്കൗണ്ട്സ് ഓഫീസർ, സീനിയർ മാനേജർ (ഫിനാൻസ്), എജിഎം(ഫിനാൻസ്) തസ്തികകളിലാണ് ഒഴിവ്. അപേക്ഷ ലഭിക്കേണ്ട അവസാനതീയതി മാർച്ച് 25. വിശദവിവരത്തിന് www.meconlimited.co.in
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യോനോഗ്രാഫിക് ലബോറട്ടറിയിൽ ട്രേഡ് അപ്രന്റിസ് 30 ഒഴിവുണ്ട്. ഫിറ്റർ, ടർണർ, മെഷീനിസ്റ്റ്, ഡ്രോട്സ്മാൻ(മെക്കാനിക്), ഇലക്ട്രോണിക് മെക്കാനിക്, ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, വെൽഡർ( ഗ്യാസ് ആൻഡ് ഇലക്ട്രിക്), സിഒപിഎ, ലൈബ്രറി അസി. വിഭാഗങ്ങളിലാണ് ഒഴിവ്. വാക്‐ഇൻ‐ഇന്റർവ്യു മാർച്ച് 14ന് DROMI, NPOL (landmark – Near SBI NPOL Thrikkakara Branch, Kochi).. അപേക്ഷ trainingofficer@npol.drdo.inഎന്ന വിലാസത്തിൽ മാർച്ച് 11നകം ലഭിക്കണം. വിശദവിവരത്തിന് www.drdo.gov.in
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ന്യുട്രീഷ്യനിൽ
തെലങ്കാന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രീഷ്യനിൽ സയന്റിസ്റ്റ് ബി തസ്തികയിൽ ഏഴ് ഒഴിവുണ്ട്. മെഡിക്കൽ വിഭാഗത്തിൽ മൂന്നൊഴിവും നോൺ മെഡിക്കൽ വിഭാഗത്തിൽ നാലൊഴിവുമാണുള്ളത്. യോഗ്യത: എംബിബിഎസ് അല്ലെങ്കിൽ മാസ്റ്റർ/എം.എസി (മൈക്രോബയോളജി/ ബയോടെക്നോളജി/ ബയോകെമിസ്ട്രി/ ജനിറ്റിക്സ്/ എൻവയോൺമെന്റൽ സയൻസ്/ മോളിക്യുലാർ ബയോളജി/ കെമിസ്ട്രി/ ഫിസിയോളജി) അല്ലെങ്കിൽ ബിവിഎസ്സി ഡിഫൻസ് റിസർച്ച് ആൻഡ് എഎച്ച് അല്ലെങ്കിൽ എംവിഎസ്സി (മാസ്റ്റർ ഇൻ വെറ്ററിനറി സയൻസ്). www.icmr.nic.in/www.ninindia.org ൽ ലഭിക്കും. അപേക്ഷ The Director, ICMRNational Institute of Nutrition, Jamai Osmania (PO), Hyderabad500007 എന്ന വിലാസത്തിൽ മാർച്ച് 14നകം ലഭിക്കണം.
ചെന്നൈ മെട്രോ റെയിലിൽ
ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിൽ അസി. ചീഫ് കൺട്രോളറുടെ മൂന്നൊഴിവ്. ഉയർന്ന പ്രായം 45. യോഗ്യത എൻജിനിയറിങിൽ ബിരുദം/ ഡിപ്ലോമ. റെയിൽവേയിലൊ മെട്രോ റെയിൽവേയിലൊ പത്ത് വർഷത്തെ പരിചയം. ഉയർന്ന പ്രായം 45. വാക് ഇൻ ഇന്റർവ്യു മാർച്ച് ഒമ്പതിന് . വിലാസം : സിഎംആർഎൽ ഡിപോട്, അഡ്മിൻ ബിൽഡിങ്, പൂനംമല്ലെ ഹൈറോഡ്, കോയംബേഡ്. ചെന്നൈ.
ഭാരത് ഇലക്ട്രോണിക്സ്
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ഉത്തരാഖണ്ഡിലെ കോട്വാര യൂണിറ്റിൽ കരാർ അടിസ്ഥാനത്തിൽ എൻജിനിയറെ നിയമിക്കും. അഞ്ചൊഴിവുണ്ട്. യോഗ്യത ഒന്നാം ക്ലാസ്സോടെ കംപ്യൂട്ടർ സയൻസിലൊ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങിലൊ ബിഇ/ ബിടെക്. യോഗ്യത നേടിയശേഷം ഒരഒ വർഷത്തെ തൊഴിൽ പരിചയം. ഉയർന്ന പ്രായം 27.www.belindia.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 23.
പവർഗ്രിഡ് കോർപറേഷനിൽ സാപ് പ്രൊഫഷണൽ
പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ സാപ് പ്രൊഫഷണൽ 10 ഒഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: എൻജിനിയറിങ്/ ഐടി/ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻ/ മാനേജ്മെന്റ്/സയൻസ്/കൊമേഴ്സ്/ ഇക്കണോമിക്സ് എന്നിവയിൽ ബിരുദം, സാപ് സർടിഫിക്കേഷൻ നിർബന്ധം. യോഗ്യത നേടിയശേഷം നാല് വർഷത്തെ തൊഴിൽ പരിചയം. http://www.powergridindia.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 21.
സെൻട്രൽ കോൾഫീൽഡ്സിൽ ഒഴിവുണ്ട്
സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡിൽ ഫാർമസിസ്റ്റ് (ട്രെയിനി) 08, ടെക്നീഷ്യൻ (പത്തോളജിക്കൽ‐ ട്രെയിനി) 06, ജൂനിയർ സാനിറ്ററി ഇൻസ്പക്ടർ 03 ഒഴിവുണ്ട്.
http://www.centralcoalfields.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 19. അപേക്ഷിച്ചതിന്റെ പ്രിന്റ് ലഭിക്കേണ്ട അവസാന തീയതി മാർച്ച് 30.