റെയിൽവേയിൽ നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറിയിൽ 35,277 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ജൂനിയർ ക്ലർക് കം ടൈപിസ്റ്റ് 4319, അക്കൗണ്ട്സ് ക്ലർക് കം ടൈപിസ്റ്റ് 760, ജൂനിയർ ടൈം കീപ്പർ 17, ട്രെയിൻസ് ക്ലർക് 592, കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക് 4940, ട്രാഫിക് അസി. 88, ഗുഡ്സ് ഗാർഡ് 5748, സീനീയർ കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക് 5638, സീനിയർ ക്ലർക് കം ടൈപിസ്റ്റ് 2873, ജൂനിയർ അക്കൗണ്ടന്റ് അസി. കം ടൈപിസ്റ്റ് 3164, സീനിയർ ടൈം കീപ്പർ 14, കൊമേഴ്സ്യൽ അപ്രന്റിസ് 259, സ്റ്റേഷൻ മാസ്റ്റർ 6865 എന്നിങ്ങനെയാണ് ഒഴിവുകൾ
ജൂനിയർ ക്ലർക് കം ടൈപിസ്റ്റ്, അക്കൗണ്ട്സ് ക്ലർക് കം ടൈപിസ്റ്റ്, ജൂനിയർ ടൈം കീപ്പർ, ട്രെയിൻസ് ക്ലർക് , കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക് തസ്തികകളിൽ പ്ലസ്ടുക്കാർക്കും ട്രാഫിക് അസി., ഗുഡ്സ് ഗാർഡ്, സീനീയർ കൊമേഴ്സ്യൽ കം ടിക്കറ്റ് കർക്, സീനിയർ ക്ലർക് കം ടൈപിസ്റ്റ്, ജൂനിയർ അക്കൗണ്ടന്റ് അസി. കം ടൈപിസ്റ്റ്, സീനിയർ ടൈം കീപ്പർ, കൊമേഴ്സ്യൽ അപ്രന്റിസ്, സ്റ്റേഷൻ മാസ്റ്റർ തസ്തികകളിൽ ബിരുദധാരികൾക്കും അപേക്ഷിക്കാം.പ്രായം: പ്ലസ്ടുകാർ അപേക്ഷിക്കേണ്ട തസ്തികകളിൽ 18-30. ബിരുദധാരികൾക്ക് 18-33.
2019 ജൂലൈ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന കംപ്യൂട്ടറധിഷ്ഠിത പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. വിശദവിവരത്തിന് http://www.rrbchennai.gov.in www.rrbthiruvananthapuram.gov.in അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 31.
നാഷണൽ ക്യാപിറ്റൽ റീജൺ ട്രാൻസ്പോർട് കോർപറേഷനിൽ
നാഷണൽ ക്യാപിറ്റൽ റീജൺ ട്രാൻസ്പോർട് കോർപറേഷൻ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൺസൽട്ടന്റ്/എച്ച്ആർ ) 01 ഒഴിവ്. അപേക്ഷ ലഭിക്കാനുള്ള അവസാന തീയതി മാർച്ച് 15. അലൈൻമെൻഡ് ട്രാക് എക്സ്പേർട് 01 ഒഴിവ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 11. വിലാസം: Career Cell, HR Department, National Capital Region Transport Corporation, 7/6 Siri Fort Institutional area, august Kranti Marg, New delhi 110 049.. വിശദവിവരത്തിന് www.ncrtc.in
റാണി ലക്ഷ്മി ഭായി സെൻട്രൽ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ
ഝാൻസിയിലെ റാണി ലക്ഷ്മിഭായി സെൻട്രൽ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ ജൂനിയർ അക്കൗണ്ട്സ് ഓഫീസർ 03, യുഡി ക്ലർക് 06, ലബോറട്ടറി ടെക്നീഷ്യൻ 02, ഇലക്ട്രീഷ്യൻ 01, അസിസ്റ്റന്റ് 04, കമ്പൗണ്ടർ ഡ്രസ്സർ 01, ഫീൽഡ് കം ലാബ് അസി. 07, പ്രൈവറ്റ് സെക്രട്ടറി 01, ലൈബ്രറി അസി. 03, പേഴ്സണൽ അസി. 08, ലൈഫ് സ്റ്റോക്ക്/ഫാം അസി. 02 എന്നിങ്ങനെ ഒഴിവുണ്ട്. വിശദവിവരത്തിന് www.rlbcau.ac.in
കപൂർത്തല റെയിൽകോച്ച് ഫാക്ടറിയിൽ അപ്രന്റിസ്
കപൂർത്തല റെയിൽകോച്ച് ഫാക്ടറിയുടെ ടെക്നിക്കൽ ട്രെയിനിങ് സെന്ററിൽ അപ്രന്റിസ് അപേക്ഷ ക്ഷണിച്ചു. ഫിറ്റർ 54, വെൽഡർ (ജിആൻഡ്ഇ) 53, മെഷീനിസ്റ്റ് 20, പെയിന്റർ (ജി) 17, കാർപന്റർ 24, മെക്കാനിക് (മോട്ടോർ വെഹിക്കിൾ) 06, ഇലക്ട്രീഷ്യൻ 30, ഇലക്ട്രോണിക് മെക്കാനിക് 10, എസി ആൻഡ് റെഫ്രിജറേഷൻ മെക്കാനിക് 09 എന്നിങ്ങനെ ആകെ 223 ഒഴിവുണ്ട്. https://www.rcf.indianrailways.gov.inവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 23.
തമിഴ്നാട് ഹയർ സെക്കൻഡറി എഡ്യൂക്കേഷണൽ സർവീസിൽ
തമിഴ്നാട് ഹയർസെക്കൻഡറി എഡ്യൂക്കേഷണൽ സർവീസിൽ കംപ്യൂട്ടർ ഇൻസ്ട്രക്ടർ(ഗ്രേഡ് ഒന്ന്, പോ്സറ്റ് ഗ്രാഡ്വേറ്റ് കാഡർ) 814 ഒഴിവുണ്ട്. http://www.trb.tn.nic.in വഴി ഓൺലൈനായി അപേക്ഷിക്കണം. രജിസ്ട്രേഷൻ മാർച്ച് 20ന് തുടങ്ങും. അവസാന തീയതി ഏപ്രിൽ 10.
ബാങ്ക് ഓഫ് ബറോഡയിൽ മാനേജർ
ബാങ്ക് ഓഫ് ബറോഡയിൽ പ്രോഡക്ട് മാനേജർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രോഡക്ട് മാനേജർ (സാലറി) ഒന്ന്, പ്രോഡക്ട് മാനേജർ (മർച്ചൻറ് അക്വിസേഷൻ ബിസിനസ്) ഒന്ന്,പ്രോഡക്ട് മാനേജർ സേവിംഗ്സ് അക്കൗണ്ട്സ് ഒന്ന്,പ്രോഡക്ട് മാനേജർ (ഡീമാറ്റ്/ ട്രേഡിംഗ് അക്കൗണ്ട്സ്) ഒന്ന്,പ്രോഡക്ട് മാനേജർ (ഗവൺമെൻറ്/ പിഎസ്യു ബിസിനസ്) ഒന്ന്,യോഗ്യത: അംഗീകൃത സ്ഥാപനത്തിൽനിന്ന് എംബിഎ/മാനേജ്മെന്റിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലമോ.www.bankofboroda.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
മാർച്ച് 18 വരെ അപേക്ഷ സമർപ്പിക്കാം.
ശ്രീനഗർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ
ശ്രീനഗർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ തസ്തികകളിൽ 76 ഒഴിവുണ്ട്. കെമിക്കൽ എൻജിനിയറിങ്, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ്, മാത്തമാറ്റിക്സ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്,ട്രെയിനിങ് ആൻഡ് പ്ലേസ്മെന്റ്സ്, ഫിസിക്സ്, കെമിസ്ട്രി വിഭാഗങ്ങളിലാണ് ഒഴിവ്.
https://nitsrierecruit.mastersofterp.inവഴി ഓൺ ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 20. അപേക്ഷ Registrar, National Institute of Technology Srinagar, Hazratbal Srinagar 190006 എന്ന വിലാസത്തിൽ സ്പീഡ്പോസ്റ്റായോ രജിസ്ട്രേഡായോ ഏപ്രിൽ ഒന്നിന് വൈകിട്ട് 4.30 നകം ലഭിക്കണം.
കൊൽക്കത്ത മെട്രോപോളിറ്റൻ ഡെവലപ്മെന്റ് അതോറിട്ടിയിൽ
കൊൽക്കത്ത മെട്രോപോളിറ്റൻ ഡവലപ്മെന്റ് അതോറിട്ടി വിവിധ വിഭാഗങ്ങളിലേക്ക് ജൂനിയർ എൻജിനിയർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 150 ഒഴിവുണ്ട്. ജൂനിയർ എൻജിനിയർ(സിവിൽ) 100, ജൂനിയർ എൻജിനിയർ (മെക്കാനിക്കൽ) 25, ജൂനിയർ എൻജിനിയർ (ഇലക്ട്രിക്കൽ) 25 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ഡിപ്ലോമ. പ്രായം 21‐32. 2019 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. www.mscwb.org വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 15.
റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷൻ
മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ അജ്മീർ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷനിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. പി.ജി.ടി, ടി.ജി.ടി, കൗൺസിലർ, പ്രൈമറി ടീച്ചർ. ഹിന്ദി സ്റ്റെനോഗ്രാഫർ, പ്രീപ്രൈമറി ഹെൽപ്പർ, മെഡിക്കൽ ഓഫീസർ, ഡ്രൈവർ ഗ്രേഡ് III, സ്റ്റോർ കീപ്പർ, പ്രിപ്രൈമറി ടീച്ചർ എന്നിങ്ങനെയാണ് ഒഴിവ്. മാർച്ച് 11 മുതൽ 29 വരെയാണ് വാക് ഇൻ ഇന്റർവ്യൂ. വിശദവിവരങ്ങൾക്ക് : www.rieajmer.raj.nic.in.