ശ്രീനഗർ: കശ്മീരിലെ ഹന്ദ്വാരയിൽ സൈന്യവും ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. പ്രദേശത്തെ മറ്റ് ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് വരികയാണ്. ഭീകരരുടെ ഒളിത്താവളങ്ങളിൽ നിന്ന് ആയുധങ്ങളും മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
പുൽവാമ ഭീകരാക്രമണത്തിന് ശേഷം കശ്മീരിൽ സുരക്ഷാ സേന ഭീകരർക്കായി വ്യാപകമായി തിരച്ചിൽ നടത്തി വരികയാണ്. കഴിഞ്ഞ ദിവസം ഷോപ്പിയാനിൽ സുരക്ഷാ സേന ഭീകരരുടെ ഒളിത്താവളങ്ങൾ തകർത്തിരുന്നു. കശ്മീർ പൊലീസും രാഷ്ട്രീയ റൈഫിൾസും സംയുക്തമായി നടത്തിയ ഒപ്പറേഷനിലാണ് ഭീകരരുടെ ഒളിത്താവളങ്ങൾ തകർത്തത്.