ഇടുക്കി: മന്ത്രിയുടെ വാഹനവ്യൂഹം കണ്ട് ബെെക്ക് ഉപേക്ഷിച്ച് യുവാവ് കടന്നു. കല്ലാറിനു സമീപത്താണ് സംഭവം നടന്നത്. പ്രദേശത്തെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി എം.എം.മണി. കുമളി–മൂന്നാർ സംസ്ഥാന പാതയിലൂടെ എത്തിയ ബൈക്ക് യാത്രികനാണ് ബൈക്ക് ഉപേക്ഷിച്ച് കടന്നത്.
സ്ഥലത്തെ ഒരു വീടിന്റെ മുൻവശത്താണ് യുവാവ് വാഹനം ഉപേക്ഷിച്ചത്. രണ്ട് ദിവസം ബെെക്ക് സ്ഥലത്ത് തന്നെ കണ്ടതോടെ നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുക. വാഹനത്തിനു രേഖകൾ ഇല്ലാത്തതിനാൽ മന്ത്രി വാഹനത്തിനു എസ്കോർട്ട് എത്തിയ രണ്ട് പൊലീസ് വാഹനങ്ങൾ കണ്ടു ഭയന്ന യുവാവ് വാഹനം ഉപേക്ഷിച്ച് കടന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
മന്ത്രി വാഹനം എത്തുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് പെട്ടെന്ന് വാഹനം ഉപേക്ഷിച്ച് സ്ഥലം വിട്ടതു നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.