jagee-john

സമൂഹമാദ്ധ്യമങ്ങളിൽ സ്ത്രീകൾക്കു നേരെയുള്ള അധിക്ഷേപങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. നമ്മുടെ രാജ്യം ഒരു പൗരന് കൽപ്പിച്ചു നൽകിയിട്ടുള്ള സ്വകാര്യതയ്‌ക്ക് മേലുള്ള കടന്നുകയറ്റമാണ് ഇത്തരം അധിക്ഷേപങ്ങൾ. എന്നാൽ സാമൂഹ്യമാദ്ധ്യങ്ങളിൽ നിന്നുള്ള അവഹേളനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന സ്ത്രീകളും ഒട്ടുംതന്നെ കുറവല്ല. തങ്ങൾക്ക് നേരിടേണ്ടിവന്ന കയ്‌പേറിയ അനുഭവങ്ങൾ മറ്റൊരു സ്ത്രീക്കും ഇനി അനുഭവിക്കേണ്ടി വരരുതെന്ന ദൃഢനിശ്‌ചയം തന്നെയാണ് നിയമനടപടിയുമായി മുന്നോട്ടു പോകാൻ അവരെ പ്രേരിപ്പിക്കുന്നത്. സമാനമായ സാഹചര്യത്തിൽ തനിക്കു നേരിടേണ്ടി വന്ന ഒരു ദുരനുഭവം കൗമുദി ഓൺലൈനുമായി പങ്കുവയ്‌ക്കുകയാണ് പ്രമുഖ പാചക വിദഗ്ദയും മോട്ടിവേഷണൽ സ്‌പീക്കറുമായ ജേജി ജോൺ.

അഭിമുഖത്തിന്റെ പൂർണരൂപം-