റാഫേൽ ഇടപാടിലെ രഹസ്യരേഖകൾ പ്രതിരോധമന്ത്രാലയത്തിൽ നിന്ന് മോഷണം പോയെന്ന് കഴിഞ്ഞ ദിവസം സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പൊങ്കാല.
അതേസമയം, പരാതിക്കാർ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് സുപ്രധാന രേഖകൾ പരാതിക്കൊപ്പം സമർപ്പിക്കുന്നതുവഴി ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചിരിക്കുകയാണെന്നുമാണ് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ സുപ്രീംകോടതിയെ അറിയിച്ചത്.
മോഷ്ടിക്കപ്പെട്ട രേഖകൾ പ്രസിദ്ധീകരിച്ച ദിനപത്രം ഔദ്യോഗിക രഹസ്യനിയമപ്രകാരം കുറ്റമാണ് ചെയ്‌തത്. ഈ രേഖകൾ പ്രസിദ്ധീകരിച്ച രണ്ട് മാദ്ധ്യമങ്ങൾക്കെതിരെ ഔദ്യോഗികരഹസ്യ നിയമപ്രകാരം കേസെടുക്കുമെന്ന് കഴിഞ്ഞ ദിവസം അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ പറഞ്ഞിരുന്നു.
വിഷയം ചർച്ചയായതോടെ മോദിയെ പരിഹസിച്ച് നിരവധി ട്രോളുകളാണ് സോഷ്യൽമീഡിയയിലൂടെ വെെറലാകുന്നത്. "പിടിക്കപ്പെടുന്നതിന് മുമ്പ് അഭിനന്ദൻ സുപ്രധാന രേഖകൾ നശിപ്പിച്ചപ്പോൾ ആഹാ, അത് മോദീജി ചെയ്തപ്പോൾ ഓഹോ...എന്നാണ് ഒരു ട്രോൾ.
"റാഫേലുമായി ബന്ധപ്പെട്ട രേഖകളെവിടെ? എന്ന് കോടതി ചോദിച്ചപ്പോൾ അത് മോഷ്ടിക്കപ്പെട്ടു. കൂട്ടത്തിൽ എന്റെ ഡിഗ്രി സർട്ടിഫിക്കറ്റും കാണാനില്ല എന്നായിരുന്നു അഭിഭാഷകന്റെ ഭാഗം. അത് ചോദിച്ചില്ല എന്ന് കോടി പറയുമ്പോൾ പറുയുമ്പോ പിന്നെ എല്ലാം പറയെണ്ടേ എന്ന് അഭിഭാഷകനും"...ഇങ്ങനെ പോകുന്നു ട്രോൾ നിര.
അത്യാവശ്യം സുരക്ഷയൊക്കെയുള്ളൊരു മന്ത്രാലയമാണ് ഞങ്ങളുടെ പ്രതിരോധമന്ത്രാലയമെന്ന് നിർമല സീതാരാമനെ കളിയാക്കിയാണ് മറ്റൊരു ട്രോൾ. റാഫേൽ രേഖകൾ മോഷ്ടിച്ചത് നെഹ്രു എന്ന് വരെയുള്ള ട്രോളുകൾ ഒരുനിരയിലുണ്ട്. സുപ്രീം കോടതിയെയും കേന്ദ്ര സർക്കാരെയും ചൂണ്ടിക്കാട്ടിയുള്ള ട്രോളുകളാണ് മറുഭാഗത്ത്.