k-muraleedharan

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി തുടരുന്നതിനു പിന്നിലെ കാരണം വ്യക്തമാക്കി കെ.പി.സി.സി പ്രചാരണവിഭാഗം ചെയർമാനും എം.എൽ.എയുമായ കെ.മുരളീധരൻ രംഗത്ത്. കൗമുദി ടിവിയുടെ അഭിമുഖ പരിപാടിയായ സ്‌ട്രെയിറ്റ് ലൈനിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് മനസു തുറന്നത്.

മുരളീധരന്റെ വാക്കുകൾ-

'കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് ഉമ്മൻചാണ്ടി. കാരണം കെ.കരുണാകരനും എ.കെ ആന്റണിയും കഴിഞ്ഞാൽ ഇപ്പോഴത്തേത്തിൽ ഏറ്റവും സീനിയറായിട്ടുള്ളയാളാണ് ഉമ്മൻ ചാണ്ടി. സ്വാഭാവികമായും അത്രയും വർഷത്തെ ബന്ധങ്ങളും ഉണ്ടാകുമല്ലോ? അതുകൊണ്ട് സ്വാഭാവികമായും അദ്ദേഹത്തിന് മുൻതൂക്കം കിട്ടും. കാരണം, കെ.കരുണാകരൻ ജീവിച്ചിരിപ്പില്ല. എ.കെ ആന്റണി കേരള രാഷ്‌ട്രീയത്തിൽ ഒന്നും ഇടപെടുന്നില്ല. അങ്ങനെ വരുമ്പോൾ അത് ഉമ്മൻചാണ്ടിയിലേക്ക് വരുമല്ലോ? അപ്പോൾ തീർച്ചയായും ഏറ്റവും ജനപ്രിയനായ നേതാവ് ഉമ്മൻചാണ്ടി തന്നെയാണ്'.