jammu

ശ്രീനഗർ: ജമ്മുവിൽ ബസ് സ്‌റ്റാന്റിൽ സ്ഫോടനം. പതിനെട്ടോളം പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റതായാണ് സൂചന. ബസ് സ്റ്റാന്റിനകത്താണ് സ്‌ഫോടനമുണ്ടായത്. ഗ്രനേഡ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. ബസിനുള്ളിലാണ് സ്ഫോടക വസ്‌തു സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രദേശം പൊലീസ് വലയത്തിലാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.