വയർ, ഗർഭാശയ മുഖം, ഗർഭപാത്രം, അണ്ഡാശയം, വൻകുടൽ, മൂത്രാശയം, പ്രോസ്റ്റേറ്റ് എന്നിവിടങ്ങളിലെ കാൻസർ വ്യാപിച്ച് രണ്ട് യുറിറ്ററുകളിൽ തടസം ഉണ്ടായാലും വൃക്കപരാജയം സംഭവിക്കും. രോഗിയെ പരിശോധിക്കുന്നത് രോഗനിർണയത്തിന് സഹായകരമാണ്. രക്തം, മൂത്രം മുതലായവയുടെ ലാബ് പരിശോധനകൾ, അൾട്രാസൗണ്ട് സ്കാൻ, സിടി സ്കാൻ, എം.ആർ.ഐ സ്കാൻ മുതലായവ രോഗനിർണയത്തിന് സഹായകരമാണ്.
ചികിത്സ പ്രധാനമായും സർജിക്കലാണ്. വൃക്കകളിലെ തടസം PCN വഴി പരിഹരിക്കാം. അൾട്രാ സൗണ്ട് സ്കാൻ സഹായത്തോടെ ഇരു വൃക്കകളിലേക്കും ട്യൂബ് കടത്തി മൂത്രം വെളിയിലേക്ക് കളയുന്ന രീതിയാണിത്. രണ്ട് യുറിറ്ററിലും സ്റ്റെന്റ് ഇടുന്നത് മറ്റൊരു ചികിത്സാരീതിയാണ്. ഇവ രണ്ടും രോഗിയുടെ ജീവൻ രക്ഷിക്കുന്ന ചികിത്സാരീതികളാണ്. ഇരു യുറിറ്ററുകളിലെയും തടസങ്ങൾ URS വഴി നീക്കം ചെയ്യാം.
ഇരു വൃക്കകളിലെയും തടസങ്ങൾ PCNL ചികിത്സ വഴി മാറ്റാം. മറ്റു ശസ്ത്രക്രിയകളിലെ പിഴവ് കൊണ്ട് യുറിറ്ററുകളിൽ തടസം ഉണ്ടാവുകയാണെങ്കിൽ അത് നീക്കം ചെയ്യണം. മൂത്രസഞ്ചിയിലെയും പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെയും കാൻസറുകൾ മൂത്രതടസം ഉണ്ടാകുകയാണെങ്കിൽ PCN, സ്റ്റെന്റുകൾ മുതലായവ വഴി ചികിത്സിക്കാം. വയറിലെ മറ്റു അവയവങ്ങളിലെ കാൻസർ ശസ്ത്രക്രിയ വഴി നീക്കം ചെയ്ത് വൃക്ക പരാജയം ചികിത്സിക്കാം. മൂത്രതടസങ്ങൾ മൂലമുള്ള വൃക്കപരാജയം ശസ്ത്രക്രിയകൾ കൊണ്ട് ചികിത്സിച്ച് ഭേദമാക്കാം.