ലണ്ടൻ: വിവാഹമോചിതരായവർക്ക് സുഹൃത്തുക്കളായിരിക്കാൻ പറ്റില്ലേ...തീർച്ചയായും പറ്റും. എന്നുമാത്രമല്ല, പഴയതിലും സ്നേഹത്തോടെയിരിക്കാനും കഴിയും. അതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളായി സൈബർലോകം കണ്ടെത്തിയിരിക്കുന്ന മുൻ ദമ്പതികളാണ് ജാമിയും ലോയിസും.
2017 ഡിസംബറിൽ വിവാഹമോചിതരായ ഇരുവരും ഇപ്പോൾ ഏറ്റവുമടുത്ത സുഹൃത്തുക്കളാണെന്നാണ് റിപ്പോർട്ട്. ഇരുവരും ഒന്നിച്ചാണത്രെ ഇപ്പോൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതും! പ്രശസ്ത പോപ് ഗായികയും ഗാനരചയിതാവുമാണ് ലോയിസ്. ഫുട്ബാൾ താരമാണ് ജാമി.
ഇക്കഴിഞ്ഞ ദിവസം ഹാർട്ട് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ഏറ്റവും മികച്ച സുഹൃത്ത് ജാമിയാണെന്നാണ് ലോയിസ് വെളിപ്പെടുത്തിയത്. 1998ൽ ബെർമുഡയിൽവച്ചായിരുന്നു ഇരുവരുടെയും ആഡംബരവിവാഹം നടന്നത്. ചാർളി(13), ബ്യൂ(9) എന്നിങ്ങനെ രണ്ട് ആൺകുട്ടികളും ഇവർക്കുണ്ട്. 19 വർഷങ്ങൾക്കുശേഷം 2017ൽ വെറും 20 സെക്കൻഡ് നേരത്തെ വാദംകേൾക്കലിനുശേഷമാണ് ജഡ്ജ് ഇവർക്ക് വിവാഹമോചനം അനുവദിച്ചത്.
ഫ്രഞ്ച് മോഡലായ ജൂലിയയുമായി 45കാരനായ ജാമി പ്രണയത്തിലാണെന്ന തരത്തിലുള്ള പ്രചാരണം വിവിധ മാദ്ധ്യങ്ങൾ ഇടക്കാലത്ത് ആഘോഷമാക്കുകയും ചെയ്തിരുന്നു. എന്തായാലും വിവാഹിതാരായിരുന്ന കാലത്തേതിനേക്കാൾ ഹാപ്പിയാണ് ഇരുവരും ഇപ്പോൾ എന്നാണ് വാർത്തകളിലെ തലക്കെട്ട്. 44കാരിയായ ലോയിസ് ലോകപ്രശസ്തമായ സംഗീതട്രൂപ്പായ വാർണർ മ്യൂസിക്കുമായി ചേർന്ന് ഉയർന്ന തുകയ്ക്കാണ് ഈയടുത്ത് കരാറൊപ്പിട്ടിരിക്കുന്നത്.