photo

ബൈക്കും വിലയേറിയ സമ്മാനങ്ങളും നൽകി വശത്താക്കിയ വിദ്യാർത്ഥിയെ 38കാരിയായ അദ്ധ്യാപിക പീഡിപ്പിച്ചത് മൂന്ന് വർഷം. പതിനൊന്നുകാരനായ വിദ്യാർത്ഥിയെ കഴിഞ്ഞ മൂന്ന് വർഷമായി വിൻഫീൽഡ് നിരന്തര പീഡനത്തിനിരയാക്കിയിരുന്നു. സംഭവത്തെ തുടർന്ന് അദ്ധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ്.

വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകിയും വിനോദ സഞ്ചാരങ്ങൾക്ക് കൂട്ടിക്കൊണ്ട് പോയുമാണ് വിൻഫീൽഡ് തന്നെ വശത്താക്കിയതെന്ന് കുട്ടി കോടതിയിൽ പറഞ്ഞു. 2016മുതലാണ് അദ്ധ്യാപിക താനുമായി ലൈംഗിക ബന്ധം ആരംഭിച്ചത്. ഇവരുടെ വീട്ടിൽ എത്തിയപ്പോഴായിരുന്നു ആദ്യമായി ബന്ധത്തിലേർപ്പെട്ടത്. ഇതിന് ശേഷം അദ്ധ്യാപിക പലപ്പോഴും തന്നെ വീട്ടിലേക്കും ഹോട്ടലുകളിലേക്കും കൂട്ടിക്കൊണ്ട് പോവുകയും നിരന്തരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് കുട്ടി വ്യക്തമാക്കി.


ഒരിക്കൽ ഫ്ലോറിഡയിലേക്കും,​ ടെനിസിലേക്കും വിനോദയാത്രയക്ക് കൂട്ടിക്കൊണ്ട് പോയിരുന്നു. ഇവിടെ വച്ചും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടായിരുന്നെന്നും വിദ്യാർത്ഥി പറഞ്ഞു. ചൂണ്ട,​ ബൈക്ക്,​ ഗിറ്റാർ തുടങ്ങിയ നിരവധി സമ്മാനങ്ങളാണ് ഇവർ തനിക്ക് സമ്മാനിച്ചിട്ടുണ്ടെന്നും,​ മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കാനായി അദ്ധ്യാപികയുമായുള്ള ബന്ധം തന്നെ സഹായിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥി കോടതിയിൽ പറഞ്ഞു. ഒരിക്കൽ വിൻഫീൽഡ് ഫോണിൽ വിളിച്ച് ഗർഭിണിയാണെന്ന് പറയുകയും ചെയ്തിട്ടുണ്ടെന്ന് കുട്ടി കോടതിയിൽ ബോധിപ്പിച്ചു.

വിദ്യാർത്ഥിയുടെ ഫോൺ സഹപാഠിയായ ഒരു പെൺകുട്ടി നോക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വിൻഫീൽഡ് നിരന്തരമായി വിദ്യാർത്ഥിക്ക് മെസേജുകൾ അയക്കാറുണ്ടായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പെൺകുട്ടി തന്നെയാണ് കാര്യം പൊലീസിൽ അറിയിച്ചത്. തുടർന്നുള്ള അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് തെളിയുകയും വിൻഫീൽഡിനെ പൊലീസ് അറസ്റ്റ്‌ ചെയ്യുകയും ചെയ്തു. തുടർന്ന് കോടതി  ഇവർക്ക് തടവുശിക്ഷയും വിധിച്ചു.

എന്നാൽ 2,​50,​000ഡോളർ കോടതിയിൽ കെട്ടി വച്ച് വിൻഫീൽഡ് ജയിലിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം കള്ളമാണെന്നും,​ കെട്ടിച്ചമച്ചതാണെന്നും വിൻഫീൽഡിന്റെ അവകാശവാദം.