ലാഹോർ : പുൽവാമ ആക്രമണത്തിനു പിന്നാലെ ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ട പാക്കിസ്ഥാ ൻ, തീവ്രവാദികൾക്കെതിരായ നടപടി ശക്തമാക്കുന്നതായി റിപ്പോർട്ട്. രാജ്യത്തിനകത്തെ ഭീകര സംഘടനകൾക്കെതിരെ ശക്തമായ നടപടിയെടുത്തെന്ന് പാക് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
മദ്രസകളുടെ ആശുപത്രികൾ, സ്കൂളുകൾ, ആംബുലൻസുകൾ എന്നിവയുടെ നിയന്ത്രണങ്ങൾ ഏറ്റെടുത്തതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേസമയം ഇന്ത്യയുടെയും മറ്റുരാജ്യങ്ങളുടെയും സമ്മർദ്ദത്തിന് വഴങ്ങിയല്ല തീവ്രവാദികൾക്കെതിരെ നടപടിയെടുത്തതെന്നും സർക്കാർ വ്യക്തമാക്കി.
പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ ഭീകരസംഘടനകൾക്കെതിരെ നിലപാടെടുക്കാത്ത പാക്കിസ്ഥാനെതിരെ ഇന്ത്യ നിലപാട് ശക്തമാക്കിയിരുന്നു.