ശ്രീനഗർ: ജമ്മുവിൽ ബസ് സ്‌റ്റാൻഡിലുണ്ടായ സ്പോടനം ഭീകരാക്രമണമെന്ന് പൊലീസ്. ആക്രമണത്തിന് പിന്നിൽ ഹിസ്ബുൾ മുജാഹിദ്ദീനാണെന്നും ജമ്മു ഐ.ജി അറിയിച്ചു.
ഇന്ന് ഉച്ചയോടെയാണ് ജമ്മു ബസ് സ്റ്റാൻഡിനകത്ത് സ്പോടനമുണ്ടായത്. പതിനെട്ടോളം പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റിരുന്നു. ഗ്രനേഡ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. ബസിനുള്ളിലാണ് സ്ഫോടക വസ്‌തു സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.