shafik-

തിരുവനന്തപുരം: തൊളിക്കോട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി മുൻ ഇമാം ഷെഫീക്ക് അൽ ഖാസിമി പിടിയിൽ. ഒരുമാസമായി ഒളിവിലായിരുന്ന ഇയാളെ മധുരയിൽ നിന്നാണ് ഷെഫീഖ് ഖാസിമിയെ പൊലീസ് അറസ്റ്റുചെയ്തത്. ഡിവൈ.എസ്.പി അശോകന്റെ നേതൃത്വത്തിലുള്ള സംഘം ഷാഡോ പൊലീസിന്റെ സഹായത്തോടെയായിരുന്നു പ്രതിയുടെ അറസ്റ്റ്.

ഷെഫീക്ക് ഖാസിമിയെ സഹായിച്ച ഫാസിൽ എന്നയാളും പിടിയിലായിട്ടുണ്ട്. ഫാസിലിന്റെ വാഹനത്തിലാണ് ഒളിത്താവളങ്ങളിലേക്ക് പ്രതി സഞ്ചരിച്ചിരുന്നത്.

കേസിൽ ഷെഫീക്ക് ഖാസിമി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 12 ലേക്ക് ഹൈക്കോടതി മാറ്റിയിരുന്നു.