rahul-

ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.പി.എ അദ്ധ്യക്ഷ സോണിയാഗാന്ധി റായ്ബറേലി മണ്ഡലത്തിൽ മത്സരിക്കും.കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സിറ്റിംഗ് മണ്ഡലമായ അമേത്തിയിൽ തന്നെ ജനവിധി തേടും. സൽമാൻ ഖൂർഷിദ് ഫറൂഖാബാദിൽ മത്സരിക്കും. ഇതുൾപ്പെടെ 15 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്.

ഗുജറത്തിലെ നാലും ഉത്തർപ്രദേശിലെ 11 ഉം മണ്ഡലങ്ങളിലെ ആദ്യഘട്ട് സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്.