ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങൾക്ക് ജയ്ഷെ മുഹമ്മദിനെ തന്റെ ഭരണകാലത്ത് പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം ഉപയോഗിച്ചിരുന്നതായി മുൻ പ്രസിഡന്റ് പർവേസ് മുഷാറഫിന്റെ വെളിപ്പെടുത്തൽ. ഹം ന്യൂസിലെ ടോക്ക് ഷോയ്ക്കു നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് മുഷാറഫ് ഇങ്ങനെ പറഞ്ഞത്.
ജെയ്ഷിനെതിരേയുള്ള നടപടികളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. 2003 ഡിസംബറിൽ തന്നെ രണ്ടു തവണ ജെയ്ഷെ ഭീകരർ വധിക്കാൻ ശ്രമിച്ചിരുന്നതായും അദ്ദേഹം ആരോപിച്ചു. അവർക്കെതിരെ നടപടിയെടുക്കാത്തത് എന്തെന്ന ചോദ്യത്തിന് ആ സമയം ‘വ്യത്യസ്ത’മായിരുന്നുവെന്ന് അദ്ദേഹം മറുപടി നൽകി
തനിക്കെതിരേ വധ ശ്രമമുൾപ്പെടെ നടത്തിയെങ്കിലും അവർക്കെതിരെ കടുത്ത നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും മുഷാറഫ് വ്യക്തമാക്കി.