sex-dolls

പാരീസ്: ലെെംഗികതയ്ക്ക് വേണ്ടി ഡോളുകളെ ഉപയോഗിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളിൽ തികച്ചും സാധാരണമാണ്. എന്നാൽ സെക്‌സ് ഡോളുകളെ കുറിച്ചുള്ള ഒരു കമ്പനിയിലെ ജീവനക്കാരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യുന്നത്. ജെയ്ഡ് സ്റ്റാൻലി എന്ന 35 കാരിയായ ജീവനക്കാരിയാണ് വെളിപ്പെടുത്തൽ നടത്തിയത്.

സോഷ്യൽ മീഡിയിൽ പോസ്റ്ര് ചെയ്യുന്ന ചിത്രങ്ങൾ സെക്‌സ് ഡോളുകൾ നിർമ്മിക്കുന്ന കമ്പനി ദുരുപയോഗം ചെയ്യുന്നുണ്ടെനാണ് ഇവരുടെ വെളിപ്പെടുത്തൽ. യുവതികളുടെ അനുമതി ഇല്ലാതെ അവരുടെ രൂപത്തിലും ഭാവത്തിനും സമാനമായ ലെെംഗിക പാവങ്ങൾ കമ്പനി നിർമ്മിച്ചു നൽകുന്നു. ആവശ്യക്കാർക്ക് അവർക്കിഷ്ടമുള്ള ചിത്രങ്ങൾ കാണിച്ച് കൊടുത്താൽ അതേ രൂപത്തിൽ പാവകളെ നിർമ്മിച്ചു നൽകുന്നുവെന്നും ജെയ്ഡ് സ്റ്റാൻലി പറയുന്നു.

സ്വപ്നസുന്ദരികളുടെയും പരിചയമുള്ള വ്യക്തികളുടെയും രൂപത്തിലുള്ള പാവകൾക്ക് ആവശ്യക്കാർ കൂടുതലാണ്. മാത്രമല്ല സിനിമാ താരങ്ങളുടെയും മരിച്ചുപോയ ഭാര്യമാരുടെയും കാമുകിമാരുടെയും രൂപത്തിന് വേണ്ടിയും ആവശ്യക്കാറുണ്ട്. ഒാൺലെെനായി ഫോട്ടോ അയച്ചുകൊടുത്താൽ മാത്രം പാവകളെ നിർമ്മിച്ച് നൽകുന്നുണ്ടെന്നും സ്റ്റാൻലി വ്യക്തമാക്കി.

അടുപ്പമുള്ള യുവതികളുടെ പാവയാണ് ആവശ്യമെങ്കിൽ അവരുടെ സമ്മതപത്രം നൽകണം. നിറം,​ വണ്ണം,​ ഉയരം തുടങ്ങിയവ ഉപഭോക്താക്കൾക്ക് തീരുമാനിക്കാവുന്നതാണ്. സോഷ്യൽ മീഡിയയിൽ കാണുന്ന ചിത്രങ്ങൾ പാവകളാക്കാൻ ആവശ്യക്കാർ കൂടുതലായി എത്തുന്നുണ്ടെന്നും സ്റ്റാൻലി കൂട്ടിച്ചേർത്തു. ചെെനയിലാണ് പാവകൾ നിർമ്മിക്കുന്നത്. ഒരു പാവയ്ക്ക് ഏകദേശം 38 ലക്ഷം രൂപയാണ് വില.