ഗർഭകാലത്തും സ്റ്റൈലായി നടക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ഉത്തമ മാതൃകയായി ഹേറ്റ് സ്റ്റോറി താരം സുർവീൻ ചൗള. . മാസങ്ങൾക്കു മുൻപ് ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു സുർവീൻ ചൗള താൻ ഗർഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചത്.
ഗർഭകാല ഫാഷൻ എങ്ങനെയായിരിക്കണം എന്ന ചോദ്യത്തിന് ഉത്തരമാണ് സുർവീൻ. വയർ വലുതായെങ്കിലും താരത്തിന്റെ സ്റ്റൈലിഷ് വസ്ത്രധാരണത്തെ അതൊന്നും ബാധിച്ചിട്ടില്ല. ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കാൻ ഗർഭകാലം തടസമല്ലെന്നും കൂടുതൽ സുന്ദരിയായി തിളങ്ങാമെന്നും സുർവീൻ പറയുന്നു. ഗർഭകാല ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിൽ ആരാധകരുമായി പങ്കുവയ്ക്കാനും താരം മറക്കാറില്ല.
പരമ്പരാഗത രീതിയിലാണ് സുർവീന്റെ ബേബി ഷവർ ആഘോഷങ്ങൾ നടത്തിയത്. ഇതിനായി എത്തിനിക് ലുക്കിലാണ് താരം എത്തിയത്. മഞ്ഞ നിറമുള്ള സാരിയും പിങ്ക് നിറത്തിലുള്ള ബ്ലൗസുമായിരുന്നു വേഷം. മോഡേൺ ലുക്കിലും നിരവധി ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്നുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നത്.
ഏക്താ കപൂറിന്റെ ടെലിവിഷൻ സീരിസിലൂടെയാണു സുർവീൻ അഭിനയരംഗത്തെുന്നത്. പിന്നീട് ബോളിവുഡിൽ എത്തുകയും ഹേറ്റ് സ്റ്റേറി 2 വിലൂടെ പ്രശസ്തിയാർജിക്കുകയും ചെയ്തു. 2015 ലായിരുന്നു സുഹൃത്ത് അക്ഷയ് താക്കറുമായി സുർവീന്റെ വിവാഹം.